»   » മോഹന്‍ലാലിനെ കാത്ത് അഞ്ച് ചിത്രങ്ങള്‍

മോഹന്‍ലാലിനെ കാത്ത് അഞ്ച് ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam
Mohan lal
മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ 2012 ല്‍ അഞ്ച് ചിത്രങ്ങളിലൂടെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളായി പ്രേക്ഷകര്‍ക്കുമുമ്പിലെത്തും. യു ടിവി ആദ്യമായ് മലയാളത്തില്‍ നിര്‍മ്മിക്കുന്ന ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഗ്രാന്‍ഡ് മാസ്റ്ററായിരിക്കും പ്രഥമ ചിത്രം. ഐപിഎസ്സുകാരനായ പോലീസ് ഓഫീസര്‍ ചന്ദ്രശേഖറിന്റെ വേഷമാണ് ലാലിന് ചിത്രത്തില്‍. സൂപ്പര്‍ താരം മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനുമൊത്തുള്ള ചിത്രമായിരിക്കും അടുത്തത്. മുളകുപ്പാടം ഫിലിംസിനുവേണ്ടി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

പഴശ്ശിരാജയ്ക്കുശേഷം എംടി, ഹരിഹരന്‍ ടിം ഒരുക്കുന്ന ഗോകുലം ഫിലിംസിന്റെ ബിഗ് ബജറ്റ് ചിത്രം രണ്ടാമൂഴമായിരിക്കും തുടര്‍ന്ന്. ഭാരതത്തിന്റെ ഇതിഹാസമായ മഹാഭാരതത്തിന് ഭീമനിലൂടെ ഒരു പുനര്‍വായന തീര്‍ക്കുന്ന എംടിയുടെ രണ്ടാമൂഴം മലയാളത്തിലെ ഏറ്റവും മഹത്തായ സാഹിത്യ സൃഷ്ടികളിലൊന്നാണ്. എം. ടി തന്നെ തിരക്കഥ നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഭീമനായി മോഹന്‍ലാല്‍ വേഷമിടുന്നു. മമ്മൂട്ടിയും ഒരു സുപ്രധാന ഇതിഹാസ കഥാപാത്രമായി രണ്ടാമൂഴത്തിലുണ്ടാകും. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായിരിക്കും രണ്ടാമൂഴം.

സിബി മലയില്‍, മോഹന്‍ ലാല്‍ കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുന്ന ചിത്രമാണ് മറ്റൊരു സവിശേഷത. ആശീര്‍വാദ് നിര്‍മ്മിക്കുന്ന ഒരു ചിത്രവും ഈ വര്‍ഷം പ്രതീക്ഷിക്കാം. കഴിഞ്ഞവര്‍ഷം അഞ്ച് സിനിമകള്‍ മോഹന്‍ലാലിന്റേതായി പുറത്തുവന്നെങ്കിലും സാമ്പത്തികവിജയത്തിനപ്പുറം
കലാപരമായി ശ്രദ്ധിക്കപ്പെട്ടത് ബ്‌ളസ്സി സംവിധാനം ചെയ്ത പ്രണയം മാത്രമാണ്.

ഏറ്റവും പ്രതീക്ഷയോടെ റിലീസ് കാത്തിരിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കാസനോവ തിയറ്ററുകളില്‍ എത്തുന്നതോടെ മലയാളത്തില്‍ അപ്രസക്തമായികൊണ്ടിരിക്കുന്ന സൂപ്പര്‍താര ഇമേജ് തിരിച്ചുപിടിക്കാന്‍ മോഹന്‍ലാലിന് ഈ വര്‍ഷം കഴിയുമെന്ന് പ്രതീക്ഷിക്കാം.

English summary
Mohanlal and Sibi Malayil is coming together for a new film titled SWAMINATHAN. The actor and director are said to be long time friends and was last seen together in FLASH which was a flop in box office.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X