»   » ശങ്കര്‍-മോഹന്‍ലാല്‍ ചിത്രം വെറും പുക!!

ശങ്കര്‍-മോഹന്‍ലാല്‍ ചിത്രം വെറും പുക!!

Posted By:
Subscribe to Filmibeat Malayalam
Mohanlal
കോളിവുഡിലെ ബ്രഹ്മാണ്ഡസിനിമകളുടെ സംവിധായകന്‍ ശങ്കര്‍ മൂന്ന് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുമെന്ന വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. തമിഴ് പതിപ്പില്‍ കമല്‍ഹാസനും തെലുങ്കില്‍ പ്രഭാസും നായകനാവുമെന്നും സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിന് പിന്നാലെ ലാലിന്റെ നായികമാരുടെ സ്ഥാനത്തേക്ക് പലബോളിവുഡ് നടിമാരുടെ പേരും പറഞ്ഞുകേട്ടു. എന്നാലിങ്ങനെയൊരു പ്രൊജക്ട് വെറും അഭ്യൂഹം മാത്രമാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഈ പ്രൊജക്ടിനെക്കുറിച്ച് യാതൊരറിവുമില്ലെന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമങ്ങളിലൂടെ മാത്രമാണ് ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ അറിഞ്ഞതെന്നും നടന്‍ വിശദീകരിയ്ക്കുന്നു.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് മാസ്റ്ററുടെ ലൊക്കേഷനിലാണ് ലാല്‍ ഇപ്പോള്‍. ഇത് തീര്‍ത്തതിന് ശേഷം മാര്‍ച്ചില്‍ രഞ്ജിത്ത് ചിത്രത്തില്‍ ലാല്‍ ജോയിന്‍ ചെയ്യും. ജ

English summary
Mohanlal has confessed that he is unaware about Shankar project.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam