twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമാസമരം തീരാനുള്ള സാദ്ധ്യതയേറി

    By Ravi Nath
    |

    Strike
    സിനിമാരംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് തുടരുന്ന തിയറ്ററുകാരുടേയും നിര്‍മ്മാതാക്കളുടേയും സമരം തീരാനുള്ള സാദ്ധ്യത ഉരുത്തിരിയുന്നു. എക്‌സിബിറ്റേഴ്‌സിന്റെ പ്രതിനിധി എം.സി.ബോബിയും മന്ത്രി ഗണേഷ്‌കുമാറും തമ്മില്‍ അനൗപചാരികമായി നടന്ന ചര്‍ച്ചയില്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് അറിയുന്നത്.

    നിര്‍മ്മാതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടമായി കഴിഞ്ഞു. ചിത്രീകരണം നടക്കുന്ന സിനിമകള്‍ രണ്ടുദിവസത്തിനകം നിര്‍ത്തി വെക്കുമെന്ന സംഘടനയുടെ പ്രഖ്യാപനം തള്ളിക്കൊണ്ട് പത്തോളം സിനിമകള്‍ നിര്‍ബാധം ചിത്രീകരണവുമായി മുമ്പോട്ട് പോവുകയാണ്.

    നിലവിലുള്ള വേതനം കുറച്ചുകൊണ്ടുള്ള യാതൊരു വിധ നീക്കുപോക്കുകള്‍ക്കും തയ്യാറാല്ലെന്നാണ് ഫെഫ്കയുടെ നിലപാട്. സിനിമകള്‍ റിലീസ് ചെയ്യാതെയും നിര്‍മ്മാണങ്ങള്‍ തുടങ്ങാതെയും ഇനി ഈ സംഘടനകളുമായ് ചര്‍ച്ചയില്ലെന്ന് അവര്‍ വ്യക്തമാക്കി കഴിഞ്ഞു. സമരം ഇനിയും നീണ്ടു പോവാനിടയായാല്‍ എക്‌സിബിറ്റേഴ്‌സിന്റേയും പ്രൊഡ്യൂസേഴ്‌സിന്റേയും സംഘടനകളില്‍ വിള്ളലുകള്‍ വീഴുമെന്നുറപ്പാണ്.

    കുറച്ചു സങ്കുചിത താല്പര്യക്കാരുടെ പിടിവാശിമാത്രമാണ് ഈ സമരത്തിനു പിന്നില്‍. തങ്ങളുടെ സിനിമയേയും പോക്കറ്റിലെ കാശിനേയും കഴിഞ്ഞിട്ടുള്ള സംഘടനാബോധവും കടപ്പാടുമൊക്കെയെ നിര്‍മ്മാതാക്കള്‍ക്കുള്ളു എന്ന് ആര്‍ക്കാണറിയാത്തത് നിര്‍മ്മാതാക്കളുടെ താന്‍പോരിമയ്ക്ക് ഇടിവു വന്നുതുടങ്ങി.

    സംവിധായകര്‍ നിര്‍മ്മാണ പങ്കാളികളായി സിനിമ ചെയ്യാനുള്ള തീരുമാനങ്ങള്‍ തുടങ്ങി കഴിഞ്ഞു. പഴയ കാസിനോ പ്രൊഡക്ഷന്‍സ് പോലെ ശ്രീനിവാസന്‍ മുകേഷ് ടീമിന്റെ ലൂമിയര്‍ പിക്‌ചേഴ്‌സ് പോലെ പുതിയകൂട്ടായ്മകള്‍ സിനിമയ്ക്ക് ശക്തിപകരുമെന്ന് കരുതാം.

    English summary
    
 Kerala, the land of coconuts, has now gained the notoriety of becoming the Land of Strikes. Hartals have become a common thing in the state. The latest victim of this phenomenon is the film industry. Latest reports suggest that almost all sections, ranging from production, distribution and exhibition of Malayalam films, have been paralysed by the ongoing strikes in the industry.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X