നയന്‍സിന് ക്ഷേത്രപ്രവേശനം

By Ajith Babu

Nayantara
ഹിന്ദുമതം സ്വീകരിച്ചതിന് പിന്നാലെ തെന്നിന്ത്യന്‍ താരം നയന്‍താരയുടെ ക്ഷേത്രപ്രവേശനത്തിന് കളമൊരുങ്ങുന്നു. ആന്ധ്രയിലെ പ്രശസ്ത ശ്രീരാമക്ഷേത്രമായ ഭദ്രാചലമാണ് നടി സന്ദര്‍ശിയ്ക്കുന്നത്.

പ്രഭുദേവയുമായുള്ള വിവാഹത്തിന് മുന്നോടിയായാണ് മതംമാറ്റമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പ്രഭുവിനെ കാണുംമുമ്പെ താരം പല ഹിന്ദുക്ഷേത്രങ്ങളും സന്ദര്‍ശിയ്ക്കാറുണ്ടായിരുന്നുവെന്നാണ് അവരോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പലപ്രമുഖ ക്ഷേത്രങ്ങളിലും അഹിന്ദുക്കളെ പ്രവേശിപ്പിയ്ക്കില്ലെന്നതാണ് യാഥാര്‍ഥ്യം.

ഹൈദരാബാദില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ശ്രീരാമക്ഷേത്രമായ ഭദ്രാചലത്തിലും അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. എന്നാലിപ്പോള്‍ ഹിന്ദുമതവിശ്വാസിയായതിനാല്‍ നയന്‍സിന്റെ ക്ഷേതപ്രവേശനത്തിന് മറ്റു തടസ്സങ്ങളൊന്നുമില്ല.

തെലുങ്ക് പുരാണചിത്രമായ ശ്രീരാമ രാജ്യത്തിന്റെ പൂജകളുമായി ബന്ധപ്പെട്ടാണ് നയന്‍സ് ക്ഷേത്രത്തിലെത്തുന്നത്. തെലുങ്കിലെ മുതിര്‍ന്ന സംവിധായകനായ ബാപ്പു സംവിധാനം ചെയ്യുന്ന ശ്രീ രാമരാജ്യത്തിന്റെ ഓഡിയോ റിലീസ് ആഗസ്റ്റ് 15ന് വൈകിട്ട് ഭദ്രാചലം ക്ഷേത്രത്തില്‍ നടത്തുന്ന പൂജകള്‍ക്ക് ശേഷം തൊട്ടടുത്ത സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്.

പൂജകളിലും ഓഡിയോ ലോഞ്ചിങിലും പങ്കെടുക്കുന്നതിനായി നയന്‍താര, ബാലകൃഷ്ണ, ഇളയരാജ, നാഗേശ്വര റാവു തുടങ്ങിയവരെല്ലാം ഭദ്രാചലത്തില്‍ ഹെലികോപ്ടറിലെത്തും. പൂജകളില്‍ പങ്കെടുത്താണ് ഹിന്ദുവായി മാറിയ നയന്‍സിന്റെ ക്ഷേത്രപ്രവേശനം നടക്കുക. അടുത്തിടെ പ്രഭുവും നയന്‍സും ഗുരുവായൂരിലെത്തിയിരുന്നെങ്കിലും പ്രഭു മാത്രമാണ് അന്ന് ക്ഷേത്രദര്‍ശനം നടത്തിയത്.

ശ്രീ രാമരാജ്യത്തില്‍ സീതയായാണ് നയന്‍സ് വേഷമിട്ടിരിയ്ക്കുന്നത്. ശ്രീരാമനാവുന്നത് ടോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ബാലകൃഷ്ണയുമാണ്. ഈ സിനിമയുടെ ഷൂട്ടിങിനിടെ നയന്‍സ് കഠിനവ്രതമെടുത്തതും ചിത്രീകരണം പൂര്‍ത്തിയായതിന് പിന്നാലെ പൊട്ടിക്കരഞ്ഞതുമെല്ലാം വന്‍വാര്‍ത്തയായിരുന്നു. ശ്രീ രാമ രാജ്യത്തോടെ നയന്‍സ് വെള്ളിത്തിരയോട് വിടപറയുമെന്നും വിവാഹജീവിതത്തിലേക്ക് കടക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ സിനിമാലോകത്ത് നിലനില്‍ക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X