സത്യന്റെ സ്‌നേഹവീട്ടില്‍ വീണ്ടും മോഹന്‍ലാല്‍

സത്യനും ലാലും ഒന്നിച്ച വരവേല്‍പ്പും പട്ടണപ്രവേശവും നാടോടിക്കാറ്റും സന്മനസ്സുള്ളവര്‍ക്ക് സമാധാനവുമെല്ലാം ഹിറ്റുകളുടെ രസതന്ത്രക്കൂട്ടായി മാറി. പരാജയങ്ങളുടെ ചുഴിയില്‍ അകപ്പെട്ട ലാലിനെ രക്ഷിയ്ക്കാനും ആദ്യമെത്തിയത് സത്യന്‍ തന്നെയാണ്. രസതന്ത്രത്തിനും ഇന്നത്തെ ചിന്താവിഷയത്തിനും ശേഷം സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ ലാല്‍ വീണ്ടുമഭിനയിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ മാനം മുട്ടുകയാണ്.
സ്‌നേഹവീടെന്ന പേരില്‍ കുടുംബപ്രേക്ഷകരെ ലക്ഷ്യമിടുന്ന ടിപ്പിക്കല്‍ സത്യന്‍ ചിത്രത്തില്‍ അജയനെന്നൊരു കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിയ്ക്കുന്നത്. അമ്മുക്കുട്ടിയമ്മയെന്ന ശക്തമായ കഥാപാത്രവുമായി മുതിര്‍ന്ന നടിയായ ഷീലയും ചിത്രത്തിലുണ്ട്. പതിറ്റാണ്ടുകളായി സിനിമയിലുണ്ടെങ്കിലും ഈ രണ്ടു താരങ്ങളും ഇതാദ്യമായി ഒന്നിയ്ക്കുന്നുവെന്ന പ്രത്യേകത സ്‌നേഹ വീടിനുണ്ട്. സത്യന്‍ അന്തിക്കാടിന്റെ തന്നെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം നിര്‍മിയ്ക്കുന്നത് ആശീര്‍വാദ് ഫിലിംസാണ്. ബിജു മേനോന്‍, പത്മപ്രിയ, അശോകന്‍, ലെന, ഊര്‍മ്മിള ഉണ്ണി എ്‌നിവര്‍ക്കൊപ്പം സത്യന്‍ സിനിമകളിലെ പതിവ് മുഖങ്ങളും സ്‌നേഹ വീട്ടിലുണ്ടാവും.
സത്യന്‍ അമ്പത്തിയൊന്നാം സിനിമ, ലാലിന്റെ മുന്നൂറ്റിയൊന്നാം ചിത്രം എന്നിങ്ങനെയുള്ള വിശേഷങ്ങളൊക്കെയുണ്ടെങ്കിലും സ്‌നേഹവീടിന്റെ വിജയപരാജയങ്ങള്‍ ലാലിന്റെ അടുത്ത പ്രൊജക്ടുകളെയും സ്വാധീനിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട..
അടുത്ത പേജില്‍


Click it and Unblock the Notifications