അറബിയോട് മത്സരിക്കാന്‍ വെനീസിലെ വ്യാപാരി

കോടികള്‍ ചെലവിട്ട് നിര്‍മിയ്ക്കുന്ന അറബിയും ഒട്ടകവും പി മാധവന്‍ നായരിലും അഭിനയിക്കുന്നതിലൂടെ ഇടക്കാലത്ത് നഷ്ടപ്പെട്ട കോമഡി താരമെന്ന പരിവേഷം തിരിച്ചുപിടിയ്ക്കുകയെന്ന ഉദ്ദേശം കൂടി ലാലിനുണ്ട്. മുകേഷും ഭാവനയുമെല്ലാം അണിനിരക്കുന്ന ചിത്രം കോടികള്‍ ചെലവഴിച്ച് തന്നെയാണ് നിര്‍മിയ്ക്കുന്നത്.
നവംബര്‍ നാലിന് അറബിയും ഒട്ടകവും പി മാധവന്‍ നായരും തിയറ്ററുകളിലെത്തുമ്പോള്‍ എതിരാളിയായി ഉണ്ടാവുക വെനീസിലെ വ്യാപാരിയാണ്. മമ്മൂട്ടിയ്ക്ക് ഹിറ്റുകള്‍ മാത്രം സമ്മാനിച്ച ഷാഫിയും തിരക്കഥാകൃത്തുകളില്‍ വേറിട്ട പാതയിലൂടെ സഞ്ചരിയ്ക്കുന്ന ജെയിംസ് ആല്‍ബര്‍ട്ടും ഒത്തുചേരുന്ന വെനീസിലെ വ്യാപാരിയും മോളിവുഡിലെ ഈ വര്‍ഷത്തെ പ്രതീക്ഷകളിലൊന്നാണ്.
കഴിഞ്ഞ വര്‍ഷത്ത താരമായി മാറിയ മമ്മൂട്ടിയ്ക്ക് 2011 ആദ്യപകുതി തിരിച്ചടികളുടേത് മാത്രമായിരുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി നാല് തുടര്‍പരാജയങ്ങള്‍. ഒഴിവ് കഴിവുകള്‍ ഏറെ പറയാനുണ്ടെങ്കിലും പരാജയം പരാജയം തന്നെയാണ്. ഈ തിരിച്ചടികള്‍ മറക്കാന്‍ വിജയം അനിവാര്യമായ ഘട്ടത്തിലാണ് വെനീസിലെ വ്യാപാരിയുമായി മമ്മൂട്ടിയും നവംബര്‍ നാലിന് തിയറ്ററുകളിലെത്തുന്നത്. ഈ രണ്ട ്‌സിനിമകളില്‍ ഏതെങ്കിലുമൊന്ന് പരാജയപ്പെട്ടാല്‍ അത് ആ നടനും ഈ സിനിമാവ്യവസായത്തിനും വരുത്തിവെയ്ക്കുന്ന നഷ്ടങ്ങള്‍ ചില്ലറയായിരിക്കില്ല.
അടുത്ത പേജില്‍ More from Filmibeat


Click it and Unblock the Notifications











