വര്‍ഷാന്ത്യം കാസനോവ കിങ് പോരാട്ടം

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/15-next-3-months-crusial-for-mammootty-mohanlal-3-aid0032.html">« Previous</a>

വ്യാപാരിയും അറബിയും ഏറ്റുമുട്ടിയതിന്റെ അലയൊലികള്‍ അടങ്ങും മുമ്പെ മറ്റൊരു തീപ്പൊരി പോരാട്ടം കൂടി മോളിവുഡില്‍ അരങ്ങേറും. മമ്മൂട്ടിയും മോഹന്‍ലാലും തന്നെയായിരിക്കും ഇതിലും നായകന്മാര്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പെ അനൗണ്‍സ് ചെയ്ത മോഹന്‍ലാലിന്റെ കാസനോവയാണ് ഇതിലൊരു ചിത്രം.

റേഷന്‍ ആന്‍ഡ്രൂസെന്ന യുവപ്രതിഭയുടെ സംവിധാനത്തില്‍ കോടികള്‍ ചെലവഴിച്ച് നിര്‍മിയ്ക്കുന്ന കാസനോവയുടെ വിജയം ലാലിന്റെ അഭിമാനപ്രശ്‌നം കൂടിയാണ്. ലാലിന്റെ താരമൂല്യം നഷ്ടപ്പെട്ടുവെന്ന് പ്രചാരണമുണ്ടായതിനെ തുടര്‍ന്ന് കാസനോവയുടെ ഷൂട്ടിങ് പോലും ഇടക്കാലത്ത് സ്തംഭിച്ചിരുന്നു. ഇതിനെല്ലാം ഒരു വിജയം കൊണ്ട് മറുപടി നല്‍കാനാവും മോഹന്‍ലാല്‍ ആഗ്രഹിയ്ക്കുക.

മോളിവുഡ് പ്രേക്ഷകര്‍ ഇന്നേവരെ കാണാത്ത ആക്ഷന്‍രംഗങ്ങള്‍ കൊണ്ട് സമൃദ്ധമായ ചിത്രത്തെ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നവര്‍ ലാല്‍ ആരാധകര്‍ മാത്രമല്ല. അഞ്ച് നായികമാര്‍ അണിനിരക്കുന്നചിത്രം ലാലിന്റെ ക്രിസ്മസ് ചിത്രമായി ഡിസംബര്‍ 16ലേക്കാണ് ചാര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

കാസനോവയിലൂടെ വമ്പന്‍ വിജയം ലക്ഷ്യമിടുന്ന മോഹന്‍ലാലിന് എതിരാളിയാവുന്നത് മറ്റൊരു മമ്മൂട്ടി ചിത്രമാണ്. തീപ്പൊരി താരങ്ങളുടെ സംഗമമെന്ന് വിശേഷിപ്പിയ്ക്കാവുന്ന കിങ് ആന്റ് കമ്മീഷണറാണ് ഡിസംബറില്‍ റിലീസ് പ്രതീക്ഷിയ്ക്കുന്ന മമ്മൂട്ടി ചിത്രം.

മമ്മൂട്ടിയ്ക്ക് പുറമെ സുരേഷ് ഗോപിയും നായകനാവുന്ന ചിത്രത്തിന്റെ അമരത്തുള്ളവര്‍ ഷാജി കൈലാസും രഞ്ജി പണിക്കരുമാണ്. ചാട്ടുളി പോലുള്ള ഡയലോഗുകളുമായെത്തുന്ന രഞ്ജി പണിക്കരുടെ തിരക്കഥ വെള്ളിത്തിരയിലേക്ക് സന്നിവേശിപ്പിയ്ക്കുന്നത് ആക്ഷന്‍ സംവിധായകന്‍ ഷാജി കൈലാസാണ്. സമീപകാലത്ത് പരാജയങ്ങള്‍ മാത്രമാണ് ഷാജിയുടെ അക്കൗണ്ടിലുള്ളതെങ്കിലും രഞ്ജി പണിക്കരുമായി കൈകോര്‍ത്തപ്പോഴെല്ലാം വന്‍ വിജയങ്ങള്‍ നേടാന്‍ ഷാജി്യക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിനെല്ലാം പുറമെ ആണത്തിന്റെ അവസാന വാക്കുകളായി താരങ്ങളുടെ ആരാധകര്‍ കരുതുന്ന കിങ്-കമ്മീഷണര്‍ കഥാപാത്രങ്ങളുടെ തിരിച്ചുവരവും ഈ സിനിമയ്ക്ക് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

ശതകോടികള്‍ ചെലവ് വരുന്ന ഈ സിനിമകളുടെയെല്ലാം ബോക്‌സ് ഓഫീസ് പ്രകടനം 2011ലെ മോളിവുഡിന്റെ പ്രകടനത്തെ സ്വീധിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സിനിമാവ്യവസായത്തെ മാത്രമല്ല, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സൂപ്പര്‍താരപദവിയും നിലനില്‍പ്പും ഇതിലൂടെ നിര്‍ണയിക്കപ്പെടും.
ആദ്യപേജില്‍
ഇനിയുള്ള നാളുകള്‍ മമ്മൂട്ടിക്കും ലാലിനും നിര്‍ണായകം

<ul id="pagination-digg"><li class="previous"><a href="/news/15-next-3-months-crusial-for-mammootty-mohanlal-3-aid0032.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X