ഒരിക്കല്‍ കൂടി ബച്ചന്

സംവിധായകന്‍ ബാല്‍ക്കി ഒരുക്കിയ പാ'യിലൂടെയാണ് ബച്ചന്‍ വീണ്ടും അമ്പത്തിയേഴാമത് ദേശീയ പുരസ്‌കാര വേദി തന്റേതാക്കി മാറ്റിയത്. പ്രോഗേറിയ എന്ന അപൂര്‍വരോഗം ബാധിച്ച 13 വയസ്സുകാരനായ ആരോ എന്ന കഥാപാത്രത്തെയാണ് ബച്ചന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ബച്ചനെന്ന നടനെ കാണാനെത്തിയവരെ നിരാശപ്പെടുത്തിയ ചിത്രമായിരുന്നു പാ. വെള്ളിത്തിരയില്‍ ബച്ചന് പകരം പതിമൂന്നുകാരനായ ആരോ എന്ന വൃദ്ധനായ ബാലന്‍ മാത്രമേ ഉണ്ടായിരുന്നൂള്ളൂ.
സൂക്ഷ്മമായ നിരീക്ഷണത്തിലൂടെയാണ് അറുപത്തിയേഴുകാരനായ ബച്ചന്‍ ബാല കഥാപാത്രത്തെ അവതരിപ്പിച്ച് ഫലിപ്പിച്ചത്. ബിഗ് ബിയുടെ പതിറ്റാണ്ടുകള്‍ പിന്നിട്ട അഭിനയ ജീവിതത്തിലെ തിളങ്ങുന്ന അധ്യായമായാണ് പായെ നിരൂപകര്‍ വാഴ്ത്തിയത്. 'അരോ' എന്ന കഥാപാത്രം ബച്ചന് ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ നേടിക്കൊടുക്കുമെന്ന പ്രവചനങ്ങള്‍ വെറുതെയായില്ല.
amitabh bahchan അമിതാഭ് ബച്ചന് തിലകന് ദേശീയ ചലച്ചിത്ര അവാര്‍ഡ് പാ മമ്മൂട്ടി മോഹന്‍ലാല്‍ mammootty mohanlal national film award paa thilakan


Click it and Unblock the Notifications