»   » പൃഥ്വിയുടെ പ്രണയിനി ആര്?

പൃഥ്വിയുടെ പ്രണയിനി ആര്?

Posted By:
Subscribe to Filmibeat Malayalam
Prithviraj
ഭാവിവധുവിനെക്കുറിച്ച് പല അഭിമുഖങ്ങളിലും യങ് ആക്ടര്‍ തന്റെ കാഴ്ചപ്പാട് വിശദീകരിച്ചിട്ടുണ്ട്. അത്യാവശ്യം ഭംഗിയൊക്കെ വേണമെങ്കിലും വെറുമൊരു കാഴ്ചവസ്തുവായി ഭാര്യ മാറരുതെന്ന് പൃഥ്വിയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ലോകമെന്തെന്ന് അറിയുന്ന തനിയ്ക്ക് ചുറ്റും സംഭവിയ്ക്കുന്ന കാര്യങ്ങളെക്കുറിച്ച് അത്യാവശ്യം പിടിപാടുള്ള പെണ്‍കുട്ടി- ഭാവിവധുവിനെപ്പറ്റിയുള്ള പൃഥ്വിയുടെ സങ്കല്‍പങ്ങളുടെ തുടക്കം ഇങ്ങനെയൊക്കെയാണ്.

എന്തായാലും അത്തരമൊരു സുന്ദരിക്കുട്ടി തന്നെയാണ് പൃഥ്വിയുടെ മനം കവര്‍ന്നിരിയ്ക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ചാനലിലെ മലയാളി ടിവി ജേര്‍ണലിസ്റ്റാണ് പൃഥ്വിയുടെ കൂട്ടുകാരിയത്രേ. സിനിമയുടെ ഗ്ലാമര്‍ ലോകത്താണെങ്കിലും സ്വകാര്യത വെളിപ്പെടുത്തുന്നതില്‍ വൈമുഖ്യം കാണിയ്ക്കുന്ന താരം തന്റെ പ്രണയവും ഇത്രയും കാലം ഒളിപ്പിച്ചുവെയ്ക്കുകയായിരുന്ു.

കഴിഞ്ഞ കുറെക്കാലമായി കാമുകിയെ സമയം ചെലവിടാന്‍ മുംബൈയിലേക്ക് പറക്കുന്ന കാര്യം പോലും ഒളിപ്പിച്ചുവെയ്ക്കാന്‍ പൃഥ്വിയ്ക്ക് കഴിഞ്ഞിരുന്നു. ഏതാണ്ട് ഒരു വര്‍ഷം മുമ്പ് ദക്ഷിണേന്ത്യന്‍ സിനിമയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് ഇംഗ്ലീഷ് ചാനലിലെ റിപ്പോര്‍ട്ടറായ പെണ്‍കുട്ടി പൃഥ്വിയുടെ മനസ്സില്‍ കയറിക്കൂടിയത്.

പൃഥ്വിയുടെ പ്രണയത്തെ വീട്ടുകാര്‍ പ്രത്യേകിച്ച് അമ്മ മല്ലിക സുകുമാരനും അംഗീകരിച്ചുവെന്നാണ് അറിയുന്നത്. എല്ലാം ഒത്തുവന്നാല്‍ ഈ വര്‍ഷം ഏപ്രില്‍ തന്നെ തീര്‍ത്തും സ്വകാര്യമായ ഒരു ചടങ്ങില്‍ താരത്തിന്റെ വിവാഹം നടക്കും. അതിന് ശേഷം തെന്നിന്ത്യന്‍ സിനിമാലോകത്തിനായി ഒരു ഗംഭീര വിവാഹവിരുന്നും നടന്‍ ഒരുക്കുമെന്നാണ് അറിയുന്നത്.
മുന്‍പേജില്‍
പൃഥ്വി വിവാഹത്തിനൊരുങ്ങുന്നു

English summary
Mollywood young actor Prithviraj is he getting married and settling down after the release of his big budget movie Urumi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X