»   » പൃഥ്വി വിവാഹത്തിനൊരുങ്ങുന്നു?

പൃഥ്വി വിവാഹത്തിനൊരുങ്ങുന്നു?

Posted By:
Subscribe to Filmibeat Malayalam
Prithviraj
മോളിവുഡിലെ എലിജിബിള്‍ ബാച്ചിലര്‍ പൃഥ്വിരാജ് വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ശേഷം മലയാള സിനിമയുടെ വാഗ്ദാനമെന്ന് വിശേഷിപ്പിയ്ക്കുന്ന താരത്തിന്റെ വിവാഹം വൈകാതെ ഉണ്ടാകുമെന്ന സിനിമാ വെബ്‌സൈറ്റുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

നിര്‍മാതാവായും നടനായും പൃഥ്വി പുതിയ അവതാരമെടുക്കുന്ന ഉറുമിയ്ക്ക് ശേഷം വിവാഹമുണ്ടായേക്കും. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമയിലെത്തി ഏഴ് വര്‍ഷം പിന്നിടുമ്പോഴാണ് മലയാളത്തിന്റെ ഭാവി വാഗ്ദാനം കുടുംബജീവിതത്തിലേക്ക് ചുവടുവെയ്ക്കുന്നത്.

മലയാളത്തിലെ പലയുവനടിമാരുമായി ബന്ധപ്പെടുത്തി പൃഥ്വിയുടെ പേര് ഏറെക്കാലം മുമ്പുതന്നെ പറഞ്ഞുകേട്ടിരുന്നു. പല കാലങ്ങളിലായി മീര ജാസ്മിന്‍, നവ്യാ നായര്‍, സംവൃതാ സുനില്‍ ഇവരെയൊക്കെ ചുറ്റിപ്പറ്റി ഉയര്‍ന്ന ഗോസിപ്പ് കഥകളിലൊക്കെ ഒരു ഭാഗത്ത് നായകനായിരുന്നത് പൃഥ്വിയായിരുന്നു. സിനിമയില്‍ നിന്ന് തന്നെ നടന്‍ തന്റെ പ്രണയനിയെ കണ്ടെത്തുമെന്നും പലരും പ്രവചിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം പാടേ അട്ടിമറിയ്ക്കുന്ന ഒരു പ്രണയത്തിലാണ് പൃഥ്വി ചെന്നുചാടിയിരിക്കുന്നത്.
അടുത്ത പേജില്‍
പൃഥ്വിയുടെ പ്രണയിനി ആര്?

English summary
Mollywood young actor Prithviraj is he getting married and settling down after the release of his big budget movie Urumi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam