»   » രണ്ടാമൂഴം: ആരാണ് താരങ്ങളെ തീരുമാനിക്കുന്നത്?

രണ്ടാമൂഴം: ആരാണ് താരങ്ങളെ തീരുമാനിക്കുന്നത്?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/15-randamoozham-hariharan-flays-media-2-aid0166.html">Next »</a></li></ul>
Hariharan
രണ്ടാം മൂഴത്തിലെ കഥാപാത്രങ്ങളെ തീരുമാനിക്കുന്നത് മാധ്യമങ്ങളാണോ? പ്രശസ്ത സംവിധായകന്‍ ഹരിഹരന്‍ പല്ലിശ്ശേരിക്ക് നല്‍കിയ അഭിമുഖത്തിലാണ് മാധ്യമങ്ങളുടെ നിഗമനങ്ങളെ കുറിച്ച് തുറന്നടിച്ചത്.

രണ്ടാംമൂഴത്തിന്റെ തിരക്കഥയ്ക്കുള്ള ഒരുക്കത്തിലാണ് എം.ടി. ഇതിഹാസതുല്യമായ ആ കൃതിയില്‍ കൈവെക്കുമ്പോള്‍ അത് സിനിമരൂപത്തിലേക്ക് മാറുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ഗവേഷണബുദ്ധ്യാ നിരീക്ഷിക്കേണ്ടതുണ്ട് അത്തരം കാര്യങ്ങള്‍ നടക്കുന്നതേയുള്ളു.

അതിനുമുമ്പേ മാധ്യമങ്ങള്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും കമലഹാസനും ശരത് കുമാറിനുമൊക്കെ രണ്ടാംമൂഴത്തിലെ വേഷങ്ങള്‍ നല്കികഴിഞ്ഞു. ആരാണ് ഇതൊക്കെ തീരുമാനിക്കുന്നത് മോഹന്‍ലാലിനോട് താല്പര്യമുണ്ടോന്ന് ചോദിച്ചു ലാല്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. അതിനപ്പുറം ആരോടും ഞാനൊരു കാര്യവും പറഞ്ഞിട്ടില്ല.

തിരക്കഥ പൂര്‍ത്തിയായ ശേഷംമാത്രമേ ആരൊക്കെ എന്തൊക്കെ എന്ന കാര്യങ്ങള്‍ ആലോചിക്കാറുള്ളു. തുടര്‍ന്ന് വിദേശചിത്രങ്ങളുടെ കഥകൊണ്ട് മലയാളസിനിമയില്‍ പുതുമ സൃഷ്ടിക്കുന്നവരെയും ഹരിഹരന്‍ ഒന്നു കുടഞ്ഞു.

നെറ്റിലൂടെ സിനിമകള്‍ കാണുന്ന പ്രേക്ഷകര്‍ക്ക് ഇതൊക്കെ കൃത്യമായf മനസ്സിലാവും, അല്ലെങ്കില്‍ ഇങ്ങനെ സിനിമയുണ്ടാക്കുന്നതിലെന്താണ് പുതുമയുള്ളത്. പഴശ്ശിരാജയെ അവാര്‍ഡ് കമ്മിറ്റിക്കാര്‍ അവഗണിച്ചതും
ചര്‍ച്ചയില്‍ പുറത്തുവന്നു.

അവാര്‍ഡ് കമ്മിറ്റിക്കാരുടെ നല്ല സിനിമയുടെ പട്ടികയില്‍ പഴശ്ശിരാജ ഉള്‍പ്പെട്ടില്ല അതാണ് കാരണമെന്ന് പറഞ്ഞ ഹരിഹരന്‍ ഗോകുലം മൂവീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന രണ്ടാംമൂഴത്തിനു മുമ്പായി തന്റെ സ്വന്തം നിര്‍മ്മാണത്തില്‍ ഒരു എം.ടി ഹരിഹരന്‍ ചിത്രം ഉടന്‍ പ്രതീക്ഷിക്കാമെന്നും സൂചിപ്പിച്ചു.

അടുത്ത പേജില്‍
രണ്ടാമൂഴത്തിന് മുമ്പ് മറ്റൊരു ചിത്രം

<ul id="pagination-digg"><li class="next"><a href="/news/15-randamoozham-hariharan-flays-media-2-aid0166.html">Next »</a></li></ul>

English summary
Ever since MT-Hariharan duo's most ambitious project Randamoozham hit the headlines, rumour mills were abuzz about the cast. Initially, it was reported that Mohanlal and Mammootty will come together for this movie. Director Hariharan refutes all these reports and clarifies that they are just rumours

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X