ഇനി രതിയുടെ പുതിയൊരു ഭാഷ്യം

കൗമാരക്കാരന്റെ രതിസങ്കല്‍പ്പങ്ങളെ അതിമനോഹരമായി അവതരിപ്പിച്ച ഭരതന്‍പത്മരാജന്‍ ടീമിന്റെ രതിനിര്‍വേദത്തിന് 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ ഭാഷ്യമൊരുങ്ങുന്നത്. 1978രതിയുടെ നിഗൂഢതകള്‍ തേടിയുള്ള കൗമാരക്കാരന്റെ യാത്രയാണ് രതിനിര്‍വേദത്തിലൂടെ ഭരതനും പത്മരാജനും വെള്ളിത്തിരയിലേക്ക് ആവാഹിച്ചത്. കാലവും കോലവും മാറിയെങ്കിലും എല്ലാ കൗമാരക്കാരുടെ മനസ്സിലും ഒരി രതിചേച്ചിയുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. അതുപോലെ ഒരു പപ്പുവും.
അങ്ങനെയൊരു സാധ്യത കണ്ടുകൊണ്ടാണ് സംവിധായകന്‍ ടികെ രാജീവ് കുമാര്‍ രതിനിര്‍വേദത്തിന്റെ പുതിയ ഭാഷ്യം ചമയ്ക്കുന്നത്. ജയഭാരതി ജീവന്‍ നല്‍കിയ രതിചേച്ചിയ്ക്ക് മേലില്‍ ശ്വേതഭാവമായിരിക്കും. രതിയുടെ നിഗൂഢതകള്‍ തിരഞ്ഞ പപ്പുവായെത്തുന്നത് ശ്രീജിത്താണ്.
രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാര്‍ നിര്‍മിയ്ക്കുന്ന രതിനിര്‍വേദം കേരളത്തിന് പുറത്തും തിയറ്ററുകളിലെത്തും.


Click it and Unblock the Notifications











