»   » സമുദ്രക്കനി ചിത്രത്തില്‍ ലാല്‍ നായകനാവുന്നു

സമുദ്രക്കനി ചിത്രത്തില്‍ ലാല്‍ നായകനാവുന്നു

Posted By:
Subscribe to Filmibeat Malayalam
Samuthirakani
ശിക്കാറിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സില്‍ ഇടം കണ്ടെത്തിയ നടനും സംവിധായകനുമായ സമുദ്രക്കനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നു.

ശിക്കാറിന്റെ ചിത്രീകരണവേളയില്‍ നടന്ന ചര്‍ച്ചയിലാണ് സമുദ്രക്കനിയുടെ പ്രൊജക്ടിന് ലാല്‍ സമ്മതം മൂളിയത്. ആക്ഷന്‍-ത്രില്ലര്‍ പശ്ചാത്തലത്തിലൊരു കുടുംബകഥയാണ് സമുദ്രക്കനി പ്ലാന്‍ ചെയ്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ തിരക്കഥാ രചന ഉടന്‍ തുടങ്ങുമെന്ന് സമുദ്രക്കനി പറഞ്ഞു. മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്തായിരിക്കും സംഭാഷണരചന നിര്‍വഹിയ്ക്കുകയെന്ന് സൂചനകളുണ്ട്.

തന്റെ പ്രിയപ്പെട്ട താരമായ ശശികുമാറിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ പണിപ്പുരയിലാണ് സമുദ്രക്കനി. ഇതിന് ശേഷമായിരിക്കും മോഹന്‍ലാല്‍ സിനിമയുടെ ജോലികള്‍ ആരംഭിയ്ക്കുക.

ശിക്കാറില്‍ സമുദ്രക്കനി അവതരിപ്പിച്ച അബ്ദുള്ളയെന്ന നക്സല്‍ നേതാവിന്റെ കഥാപാത്രത്തം ഏറെ നിരൂപകപ്രശംസ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ലാല്‍ പ്രൊജക്ടിന്റെ വിശേഷം സമുദ്രക്കനി പുറത്തുവിട്ടിരിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam