»   » വമ്പന്‍ ഓഫര്‍ സന്തോഷ് പണ്ഡിറ്റ് നിരസിച്ചു?

വമ്പന്‍ ഓഫര്‍ സന്തോഷ് പണ്ഡിറ്റ് നിരസിച്ചു?

Posted By:
Subscribe to Filmibeat Malayalam
Santosh Pandit
സമരം മൂലം കുത്തുപാളയെടുത്ത മലയാള സിനിമയുടെ രക്ഷകനായി അവതരിച്ച സന്തോഷ് പണ്ഡിറ്റ് തന്നെ തേടിവന്ന ഒരു വമ്പന്‍ ഓഫര്‍ നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍. കര്‍മ്മ ശ്രേഷ്ഠ എന്ന ബഹുമതി സന്തോഷ് പണ്ഡിറ്റിന് തന്നെയാണ് സന്തോഷിന്റെ (കു)പ്രശസ്തി മുതലാക്കി സിനിമയെടുക്കാന്‍ രംഗത്തെത്തിയത്.

മന്ത്രി ഗണേഷ് കുമാറിന്റെ സാന്നിധ്യത്തില്‍ നടന്‍ മധുവായിരുന്നു സന്തോഷ് പണ്ഡിറ്റ് കാണിച്ച ചങ്കൂറ്റത്തിന്
കര്‍മ്മ ശ്രേഷ്ഠ ബഹുമതി സമ്മാനിച്ചത്. സ്വാമി അശ്വതി തിരുന്നാളാണ് ഈ ബഹുമതി സന്തോഷിനായി ഏര്‍പ്പാടാക്കിയതിന്റെ പ്രധാന പിന്നണിക്കാരന്‍.

മോഹന്‍ലാലിനെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിച്ച തിരനോട്ടത്തിന്റെ നിര്‍മാതാവായ സ്വാമി അശ്വതി തിരുന്നാള്‍ ഇപ്പോഴും സിനിമാ മോഹങ്ങള്‍ കൊണ്ടുനടക്കുന്നയാളാണ്. ഇത് യാഥാര്‍ഥ്യമാക്കുന്നതിനൊപ്പം പണ്ഡിറ്റ് നായകനാല്‍ സിനിമ ഹിറ്റാവുമെന്ന കണക്കുക്കൂട്ടലും ഇദ്ദേഹത്തിന് ഉണ്ടായിരുന്നുവത്രേ. ഇതേപ്പറ്റി പണ്ഡിറ്റുമായി ചര്‍ച്ച ചെയ്യാന്‍ സുഹൃത്തായ സംവിധായകന്‍ ചന്ദ്രകുമാറിനൊപ്പമാണ് അശ്വതി തിരുനാള്‍ സന്തോഷിനെ കണ്ടത്. എന്നാല്‍ കൃഷ്ണനും രാധയിലൂടെയും സിനിമയിലൂടെ തന്നെ പതിനെട്ടടവും പയറ്റി പാടവം തെളിയിച്ച സന്തോഷ് വഴങ്ങാത്തതിനാല്‍ ഈ പ്രൊജക്ട് ഉപേക്ഷിച്ചുവെന്നാണ് അറിയുന്നത്.

സ്വന്തം സിനിമകള്‍ മാത്രമേ താന്‍ ചെയ്യാനുദ്ദേശിച്ചിട്ടുള്ളൂ എന്നും മറ്റാരുടെയും ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തത്കാലം ഉദ്ദേശമില്ലെന്നും സന്തോഷ് പറഞ്ഞുവെന്നാണ് ലഭിയ്ക്കുന്ന വിവരം. അല്ലെങ്കിലും ക്യാമറയൊഴിച്ച് സകലപരിപാടിയും ഒറ്റയാള്‍ പട്ടാളമായി ഈ സകലകലാവല്ലഭന്‍ എന്തിന് മറ്റുള്ളവരുടെ സിനിമയില്‍ അഭിനയിക്കണം.

English summary
Krishnanum Radhyaum fame Santosh Pandit reject a mega project offer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam