Don't Miss!
- News ആന്ധപ്രദേശ് മുഖ്യമന്ത്രിയുടെ സമ്പത്തില്‍ വന്‍ വര്‍ധന; ജഗന് മോഹന്‍ റെഡ്ഡിയുടെ ആസ്തി എത്രയെന്നറിയുമോ?
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മമ്മൂട്ടിയുടെ മകന്റെ അരങ്ങേറ്റം ജനുവരിയില്‍
സാള്‍ട്ട് ആന്റ് പെപ്പറിലൂടെ പുതിയമുഖം ലഭിച്ച ബാബുരാജ് ആദ്യമായി ഇരട്ട വേഷത്തിലെത്തുന്നുവെന്നതും റഫ്യൂജി, ബോര്‍ഡര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം സുധേഷ് ബേറിയുടെ ആദ്യ മലയാള ചിത്രവുമെന്നതാണ് സെക്കന്റ് ഷോയുടെ മറ്റുപ്രധാന ഹൈലൈറ്റുകള്‍.
മൂന്നരക്കോടിയുടെ ബജറ്റില്‍ കോഴിക്കോട്, വയനാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി ഒരു മാസം മുമ്പ് ചിത്രീകരണം ആരംഭിച്ച സിനിമയ്ക്ക് ഇനിയും 20 ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ട്. തിരക്കഥയുടെ പ്രത്യേകതകള്‍ മൂലം കോഴിക്കോട്ടെ മിഠായിത്തെരുവ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്റ്റില്‍ക്യാമറ ഉപയോഗിച്ച് രഹസ്യമായാണ് ചിത്രീകരണം നടത്തുന്നത്.
ഇത്തരത്തില്‍ രഹസ്യമായി നടക്കുന്ന ചിത്രീകരണം തടസ്സപ്പെടാതിരിക്കാനാണ് നായകന് ദുല്‍ക്കര്‍ സല്‍മാനെയും പുതുമുഖ നായിക ഗൗതമി നായരെയും മറ്റ് പുതുമുഖ അഭിനേതാക്കളെയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാത്തതെന്ന് ശ്രീനാഥ് രാജേന്ദ്രന് വിശദീകരിച്ചു.
തിരക്കഥയ്ക്ക് അനുയോജ്യനായയതു കൊണ്ടുമാത്രമാണ് സല്‍മാനെ നായകനാക്കിയത്. മമ്മൂട്ടിയുടെ മകനെന്നത് മറ്റൊരു അഡ്വാന്റേജ് മാത്രമാണെന്നും സംവിധായകന് പറയുന്നു. എന്തു ജോലിയും ചെയ്യാന്‍ തയാറുള്ള ലാലുവെന്ന നാട്ടുംപുറത്തുകാരനായ യുവാവിന്റെ വേഷത്തിലാണ് ദുല്‍ക്കര്‍ അഭിനയിക്കുന്നത്. 53കാരനായ ചാവേര്‍ വാവച്ചനും 23കാരന് മകന് ചാവേര്‍ അന്തോണിയുമാണ് ബാബുരാജിന്റെ ഇരട്ടവേഷങ്ങള്‍.
ആനക്കള്ളനിലൂടെ ട്രെന്റ് സെറ്ററായി മാറിയ അവിയല്‍ ബാന്‍ഡും നവാഗത ഗായകന് നിഖിലുമാണ് സെക്കന്റ് ഷോയുടെ സംഗീതമൊരുക്കുന്നത്.
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം
-
ദാരിദ്ര്യം മാറ്റാന്‍ ടൂത്ത് പേസ്റ്റ് കവര്‍ വരെ സൂക്ഷിച്ച് വെച്ച് വിറ്റു; ഇന്ന് രാജ്യത്തെ സമ്പന്നയായ നടി