»   » ശരണ്യ മോഹന് കന്നഡത്തില്‍ പ്രിയമേറുന്നു

ശരണ്യ മോഹന് കന്നഡത്തില്‍ പ്രിയമേറുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/15-sharanya-mohan-in-kannada-2-aid0166.html">Next »</a></li></ul>
Saranya Mohan
കാതലുക്ക് മര്യാദൈ എന്ന ഫാസില്‍ ചിത്രത്തില്‍ ബാലതാരമായ അഭിനയരംഗത്തേക്ക് ശരണ്യ പിന്നീട് മലയാള സീരിയലുകളിലൂടെയാണ് അഭിനയരംഗത്ത് തുടര്‍ന്ന്ത്. ശരണ്യയെ വീണ്ടും തിരിച്ചറിയുന്നത്. തമിഴ് സിനിമ തന്നെയാണ്. യാരടിനീ മോഹിനിയിലൂടെ ശ്രദ്ധിക്കപ്പെട്ട ശരണ്യയ്ക്ക് മലയാളത്തിലും നല്ല വേഷങ്ങള്‍ ലഭിക്കാന്‍തുടങ്ങി.

എങ്കിലും ശരണ്യ തമിഴി ല്‍ തന്നെ കഴിവുതെളിയിച്ചുകൊണ്ട്‌നിലനിന്നു. വെണ്ണിലാ കബഡിക്കൂട്ടം ശരണ്യയെ തമിഴിന്റെ സ്വന്തം താരമാക്കി. മലയാളത്തില്‍ ശ്രദ്ധേയമായ നായിക വേഷങ്ങളൊന്നും ശരണ്യാമോഹന് തുണയായില്ലെങ്കിലും നാല് തെന്നിന്ത്യന്‍ ഭാഷകളിലും ശരണ്യ തന്റെ സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞു ഈ ചുരുങ്ങിയകാലം കൊണ്ട്.

മീരാജാസ്മിന്‍, നവ്യനായര്‍, ഭാവന, സിന്ധുമേനോന്‍, ഭാമ, നിത്യമേനോന്‍, തുടങ്ങിയവര്‍ നേരത്തെ സാന്നിധ്യമറിയിച്ച സാന്‍ഡല്‍വുഡിലേക്ക് ശരണ്യമോഹനും പ്രവേശനം ലഭിച്ചിരിക്കുന്നു. മികച്ച ബാനറുകളില്‍ നിര്‍മ്മിക്കപ്പെടുന്ന രണ്ടു ചിത്രങ്ങളിലേക്കാണ് ശരണ്യമോഹന്‍ കരാര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

പരമശിവം, ഈ ഭൂമി ആ ഭാനു എന്നീ ചിത്രങ്ങളില്‍. തമിഴ് ഹിറ്റ് ചിത്രമായ സമുദ്രത്തിന്റെ റീമേക്കാണ് പരമശിവം. കാവേരി ചെയ്ത വേഷമാണ് ശരണ്യയ്ക്ക് ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്നെത്തുന്ന നടിമാര്‍ക്ക് അഭിനയ കാര്യത്തില്‍ മികച്ച റേഞ്ച് പുലര്‍ത്താനും ഭാഷാവഴക്കവും ഇതര തെന്നിന്ത്യന്‍ ഭാഷകളിലെ അവസരങ്ങള്‍ക്ക് അനുകൂല ഘടകമാകുന്നുണ്ട്.

അടുത്ത പേജില്‍
തെന്നിന്ത്യയില്‍ മലയാളി മങ്കമാര്‍ വാഴുന്നു

<ul id="pagination-digg"><li class="next"><a href="/news/15-sharanya-mohan-in-kannada-2-aid0166.html">Next »</a></li></ul>
English summary
Homely heroine Sharanya Mohan in the top ranking in Tamil and Telugu has signed her Kannada film very quickly. Sharanya Mohan is working with top star V Ravichandran in 'Paramashiva' and she has signed a film opposite Aryan Deepak 'Bhoomi Banolage'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam