»   » വിജയ്‌യിനെ കിട്ടിയില്ലെങ്കില്‍ ലാല്‍-മമ്മൂട്ടി

വിജയ്‌യിനെ കിട്ടിയില്ലെങ്കില്‍ ലാല്‍-മമ്മൂട്ടി

Subscribe to Filmibeat Malayalam
Mohanlal-Vijay-Mammootty
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോഡിഗാര്‍ഡുമായി മലയാളത്തില്‍ സിദ്ദിഖ് തിരിച്ചെത്തുമ്പോള്‍ അതിനെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് കോളിവുഡ്.

രണ്ട വര്‍ഷം മുമ്പ് തമിഴകത്തെ സൂപ്പര്‍ താരം വിജയ് ഇഷ്ടപ്പെടുകയും അഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിയ്ക്കുകയും ചെയ്ത കഥയാണ് ബോഡിഗാര്‍ഡിന്റേത്. സിദ്ദിഖിന് അതായിരുന്നു താത്പര്യമെങ്കിലും മലയാളത്തില്‍ ഷൂട്ടിങ് തുടങ്ങാന്‍ തീരുമാനിച്ച് പോയതിനാല്‍ തമിഴ് പ്രൊജക്ട് നടക്കാതെ പോവുകയായിരുന്നു.

ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പില്‍ അഭിനയിക്കാന്‍ വിജയ് ഇപ്പോഴും കാത്തിരിയ്ക്കുകയാണ്. അതുകൊണ്ട തന്നെയാണ് ജനുവരി 21ന് തിയറ്ററുകളിലെത്തുന്ന മലയാളം ബോഡിഗാര്‍ഡിന്റെ വിശേഷങ്ങളറിയാന്‍ തമിഴകം കാത്തിരിയ്ക്കുന്നത്.

വിജയ്‌യുടെ കരിയറിലെ വമ്പന്‍ ഹിറ്റുകളിലൊന്നായ ഫ്രണ്ട്‌സ് സംവിധാനം ചെയ്തതും സിദ്ദിഖായിരുന്നു. ജയറാം-മുകേഷ്-ശ്രീനി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഫ്രണ്ട്‌സ് തന്നെയായിരുന്നു സിദ്ദിഖ് തമിഴില്‍ റീമേക്ക് ചെയ്തത്.

എന്തായാലും സിദ്ദിഖിന്റെ അടുത്ത പ്ലാന്‍ വിജയ്‌യിനെ നായകനാക്കി ബോഡിഗാര്‍ഡ് തമിഴില്‍ ഒരുക്കുകയെന്നതാണ്. എന്നാല്‍ ഒട്ടേറെ സിനിമകളുടെ തിരക്കില്‍പ്പെട്ട് ചുറ്റിത്തിരിയിരുന്ന വിജയ്‌യുടെ ഡേറ്റ് ഉടന്‍ ലഭിയ്ക്കുമോയെന്ന കാര്യത്തില്‍ സിദ്ദിഖിന് സംശയമുണ്ട്.

മലയാളം ബോഡിഗാര്‍ഡിന് വേണ്ടി മൂന്ന് വര്‍ഷം ഇപ്പോള്‍ തന്നെ പാഴാക്കിയ സിദ്ദിഖ് അതിനാല്‍ നീണ്ട കാത്തിരിപ്പുകള്‍ക്ക് തയാറല്ല. വിജയ് യുടെ ഡേറ്റ് കിട്ടിയില്ലെങ്കില്‍ ആദ്യമൊരു മോഹന്‍ലാല്‍ ചിത്രവും പിന്നെ മമ്മൂട്ടി ചിത്രവും ഒരുക്കാനാണ് സിദ്ദിഖിന്റെ പദ്ധതി. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഓണ്‍ പ്രൊഡക്ഷനുകളായിരിക്കും ഈ സിദ്ദിഖ് സിനിമകള്‍ നിര്‍മ്മിയ്ക്കുക.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam