സലിം പറഞ്ഞുപറഞ്ഞ് അതിരുവിട്ടു?

പണ്ട് അവാര്‍ഡ് കടുകിടെ വ്യത്യാസത്തിന് കൈവിട്ടുപോയ കലാഭവന്‍ മണി ബോധം കെട്ടുവീണു എന്നുകേട്ടിട്ടുണ്ട്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം മണിയെ പോലുള്ളവര്‍ക്ക് ലഭിക്കാനിടയുള്ള അവാര്‍ഡ് ഉള്ളം കയ്യില്‍ നിന്ന് തെന്നിപ്പോയിട്ടും മണി നിശബ്ദനായ് തുടര്‍ന്നു.
അവാര്‍ഡ് ലഭിച്ചതിനുശേഷമാണ് സലീംകുമാര്‍ സംസാരിച്ചുതുടങ്ങിയത്. ഏത് അവാര്‍ഡുകളും വിവാദമുണ്ടാക്കിയേക്കാം, അതിന്റെ ഓളം പെട്ടെന്ന് തന്നെ അടങ്ങും. തനിക്ക് അവാര്‍ഡ് കിട്ടിയതിനെ കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങളെ വിമര്‍ശിച്ചും ഓസ്‌ക്കാര്‍ നോമിനേഷനെ ചൂണ്ടിക്കാട്ടിയുമൊക്കെ സലീം കുമാര്‍ കുറച്ച് ഫോര്‍വേഡ് കളിക്കാന്‍ തുടങ്ങി.
വിനയമായിരുന്നു ഇരുത്തംവന്ന നടന് ഭൂഷണമെങ്കിലും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കുറേ കൂടി മുമ്പിലെത്തി ശത്രുപാളയം കണ്ടെത്തിയ ശൗര്യം കാണിച്ചു. പരസ്പരം പ്രസാതാവനകളുടെ ചെളിവാരിയെറിഞ്ഞല്ല മുല്ലപ്പെരിയാറില്‍ സിനിമക്കാരായാലും പ്രതികരിക്കേണ്ടത്.
ഇത് തിരിച്ചറിയാഞ്ഞിട്ടല്ല സലിം കുമാര്‍ പ്രകോപിപ്പിക്കുന്നത്. പണ്ട് വേലക്കാരികളെകുറിച്ച് കമന്റ്പറഞ്ഞ ജയറാമിന്റെ അനുഭവം എല്ലാവര്‍ക്കും ഓര്‍മ്മയുണ്ട്. ഇത് നിലനില്പിന്റെ പ്രശ്‌നമാണെന്നിരിക്കെ അടവുനയം തന്നെ സൂപ്പറുകള്‍ക്ക് അഭികാമ്യം.
മുന്‍പേജില്‍


Click it and Unblock the Notifications