മലയാളത്തില്‍ വിദ്യാ ബാലന്റെ ഐറ്റം ഡാന്‍സ്

തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന 'ഉറുമിയില്‍ എടുത്തുപറയാവുന്ന ഒന്നായിരിക്കും വിദ്യയുടെ നൃത്തം. പലവട്ടം തമിഴിലും മലയാളത്തിലും അഭിനയിക്കാന്‍ അവസരം വന്നെങ്കിലും അതെല്ലാം വിദ്യയുടെ കയ്യില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു.
മലയാളത്തില്‍ ചക്രമെന്ന ചിത്രത്തിലേയ്ക്കായിരുന്നു ആദ്യം വിദ്യയെ വിളിച്ചത്. എന്നാല്‍ പിന്നീട് ഈ റോള്‍ ചെയ്തത് മീരാ ജാസ്മിനാണ്. റണ്‍, മനസ്സെല്ലാം, ദശാവതാരം എന്നി തമിഴ് ചത്രങ്ങളിലേയ്ക്ക് ക്ഷണമുണ്ടായെങ്കിലും ഒന്നിലും വിദ്യ അഭിനയിച്ചില്ല.
ഏതായാലും ഇത്തവണ 'ഉറുമി'യിലെ ഗാനരംഗത്തില്‍ അഭിനയിക്കുക വഴി ഒരേസമയം തമിഴിലും മലയാളത്തിലും വിദ്യയെത്തും.
1498ല്‍ കോഴിക്കോട്ടെ കാപ്പാട് തുറമുഖത്ത് കപ്പലിറങ്ങിയ പോര്‍ച്ചുഗീസ് നാവികന്‍ വാസ്‌കോഡ ഗാമയെ വധിക്കാന്‍ പദ്ധതിയിട്ട സംഘത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഉറുമി.
പൃഥ്വിരാജാണ് ഉറുമിയിലെ നായകന്‍. ജനീലിയ ഡീസൂസ പോര്‍ച്ചുഗീസ് രാജകുമാരിയുടെ റോളില്‍ പൃഥ്വിയുടെ നായികയായി എത്തുന്നു.


Click it and Unblock the Notifications