ഗാനഗന്ധര്‍വന്‍ അമ്പതിന്റെ അനശ്വരതയില്‍

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും.....ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളില്‍ തുടങ്ങി വെച്ച യേശുദാസിന്റെ സംഗീത ജീവിതം കാല്പാടുകള്‍ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. എം.ബി. ശ്രീനിവാസന്റെ സംഗീതസംവിധാനത്തില്‍ ഈ നാലു വരികള്‍ പാടി തീരുമ്പോള്‍ ഒരു പക്ഷേ ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, ഈ ചെറുപ്പക്കാരന്‍ മലയാളസിനിമ സംഗീതത്തിന്റെ ചക്രവര്‍ത്തിയായി മാറുമെന്ന്.
യേശുദാസിന്റെ അരങ്ങേറ്റകാലത്ത് സിനിമാസംഗീതലോകത്തെ അവസാന വാക്ക് സൌണ്ട് എഞ്ചിനിയറുടെതാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രഗല്ഭനായ റിക്കോര്‍ഡിസ്‌റ് കോടീശ്വര റാവു ഭരണി സ്‌ററുഡിയോവില്‍ വെച്ച് ഒപ്പിയെടുത്ത ആ നാഥധാര വര്‍ഷങ്ങള്‍ പിന്നിട്ട് ഇന്നും അസാധാരണമായ ഭാവഗരിമയോടെ ഒഴുകിപരക്കുമ്പോള്‍ ആദ്യപാട്ടിന് സാക്ഷ്യം നിന്നവരില്‍ പലരും ജീവിച്ചിരിപ്പില്ല.
എന്നാല്‍ അവരുടെ കണ്ടെത്തലില്‍ പിറന്ന സംഗീതപ്രതിഭ ആദ്യവരികളിലെ അര്‍ത്ഥവ്യാപ്തിയെ അക്ഷരാര്‍ത്ഥത്തില്‍ പ്രദാനം ചെയ്തുകൊണ്ട് മലയാളത്തിന്റെ അഭിമാന സ്തംഭമായ് നിറഞ്ഞുനില്‍ക്കുന്നു.
അടുത്തപേജില്‍


Click it and Unblock the Notifications