യേശുദാസ്-മലയാളിയുടെ സ്വകാര്യ അഹങ്കാരം
മ

അഗസ്റ്റിന്‍ ജോസഫ് എന്ന സംഗീത കലാകാരന്റെ മകന് ഇതൊരു ഭാഗ്യം പോലെ വന്നു ചേര്‍ന്നതല്ല സ്വന്തം ജീവിതം അനിതരസാധാരണമായ ആത്മാര്‍ത്ഥതയോടെ സംഗീതത്തിന് സമര്‍പ്പിച്ചുകൊണ്ട് വിട്ടുവീഴ്ചയില്ലാത്ത പരിശ്രമത്തിലൂടെ ഉപാസനയിലൂടെ ഊതികാച്ചിയെടുത്തതാണ്. അതുകൊണ്ടുതന്നെയാണ് ഒട്ടും തിളക്കം നഷ്ടപ്പെടാതെ അത് കൂടുതല്‍ ശോഭയോടെ ഇന്നും പ്രകാശിക്കുന്നത്.
ജാതി ,മത, ചിന്തകള്‍ക്കതീതമായ് സന്ദേശം ഏതുപൊതു വേദിയിലും നിരന്തരം ഉപദേശരൂപേണ നല്കുന്ന യേശുദാസിന്റെ ഭക്തിഗാനങ്ങള്‍ ഏറ്റവും കൂടുതല്‍ വന്നത് ഹിന്ദുദേവന്‍മാരേയും ദേവതകളേയും വാഴ്ത്തികൊണ്ടാവും ശബരിമലയിലും മൂകാംബികയിലും നാദാര്‍ച്ചനയുമായെത്തുന്ന യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം എന്ന സ്വപ്നം ഇന്നും മരീചികയായ് തുടരുന്നു.
യേശുദാസ് ഗുരുവായൂരപ്പന് സമര്‍പ്പിച്ച ഗാനങ്ങള്‍ കേട്ടുകൊണ്ട് ആയിരങ്ങള്‍ നിര്‍വൃതിയടയുമ്പോഴും ആ വാതിലുകള്‍ എന്നന്നേക്കുമായ് അടയുകയാണ്.വൈവിധ്യമാര്‍ന്ന എത്രയോ ഗാനങ്ങള്‍ കൊണ്ട് ആസ്വാദകന്റെ മനം കുളിര്‍പ്പിച്ചുകൊണ്ടിരിക്കുന്ന യേശുദാസ് മലയാളിയുടെ ആരാധനവിഗ്രഹത്തിനപ്പുറം വികാരപരമായ അവകാശം കൂടിയാണ്.
അരനൂറ്റാണ്ട് പിന്നിട്ട ആ മഹാപ്രതിഭയ്ക്ക് സംഗീതത്തിന്റെ തേരിലേറിത്തന്നെ ശതകം തികയ്ക്കാന്‍ ജഗദീശ്വരന്‍ ആയുസ്സ് നല്കട്ടെയെന്നും കോരിത്തരിപ്പിക്കുന്ന ആ ശബ്ദസൗഭാഗ്യം ഇനിയും ഉയരങ്ങളിലേക്ക് പ്രവഹിക്കട്ടെയെന്നും പ്രത്യാശിക്കാം.
മുന്‍പേജില്‍
ഗാനഗന്ധര്‍വന്‍ അമ്പതിന്റെ അനശ്വരതയില്‍


Click it and Unblock the Notifications