അലക്‌സാണ്ടറിന്റെ റിലീസ് അനിശ്ചിതമായി നീട്ടി

14ന് വൈകിട്ടോടെയാണ് ചിത്രത്തിന്റെ റിലീസ് ഉണ്ടാവില്ലെന്ന വിവരം തിയറ്ററുടമകളെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അലക്‌സാണ്ടര്‍ ദ ഗ്രേറ്റിന്റെ നിര്‍മാതാവായ വിബികെ മേനോന് പെടുന്നനെ ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് റിലീസ് മാറ്റാന്‍ ഇടയാക്കിയതെന്നും സൂചനകളുണ്ട്.
ലാലിനെ നായകനാക്കി മുരളി നാഗവള്ളി സംവിധാനം ചെയത് ചിത്രത്തില്‍ സായ്കുമാര്‍, ജഗദീഷ്, ല്ക്ഷ്മി എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ അഭിനയിക്കുന്നുണ്ട്. ദുബയിലും മുംബൈയിലുമായാണ് സിനിമ ഷൂട്ട് ചെയ്തിരിയ്ക്കുന്നത്.
ഏപ്രില്‍ 16ന് മുതല്‍ പുതിയ റിലീസുകള്‍ക്ക് സിനിമാസംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയതോടെ അലക്‌സാണ്ടര്‍ ദ ഗ്രേറ്റിന്റെ റിലീസ് അനിശ്ചിതമായി നീണ്ടിരിയ്ക്കുകയാണ്.


Click it and Unblock the Notifications











