»   » നിലവാരമില്ല, അമ്മയുടെ താരനിശ ഉപേക്ഷിച്ചു?

നിലവാരമില്ല, അമ്മയുടെ താരനിശ ഉപേക്ഷിച്ചു?

Posted By:
Subscribe to Filmibeat Malayalam
AMMA Star show
മലയാള സിനിമാതരങ്ങളുടെ സംഘടനയായ അമ്മ ഏറെ കൊട്ടിഘോഷിച്ച് നടത്തിയ താരനിശയുടെ ബാംഗ്ലൂരിലെ മെഗാ ഷോ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. പരിപാടിയ്ക്ക് നിലവാരമില്ലെന്ന് കാരണം പറഞ്ഞ പ്രധാന സ്‌പോണ്‍സര്‍മാര്‍ പിന്‍വാങ്ങിയതാണ് പരിപാടി ഉപേക്ഷിയ്ക്കാന്‍ അമ്മയെ നിര്‍ബന്ധിതരാക്കിയതെന്ന് പറയപ്പെടുന്നു.

ഫെബ്രുവരി 27ന് ബാംഗ്ലൂരിലും മാര്‍ച്ച് 2ന് കോഴിക്കോട്ടും നടത്താനുദ്ദേശിച്ചാണ് സൂര്യതേജസ്സോടെ അമ്മ എന്ന പരിപാടി തയ്യാറാക്കിയത്. സൂര്യാ ടിവിയും മലബാര്‍ ഗോള്‍ഡുമായിരുന്നു പ്രധാന സ്‌പോണ്‍സര്‍മാര്‍.

ഏറെ അഭിമാനത്തോടെ അമ്മ പ്രഖ്യാപിച്ച താരനിശയ്ക്ക് തുടക്കത്തില്‍ തന്നെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആദ്യഘട്ടത്തില്‍ നിര്‍മാതാക്കളുടെയും തിയറ്ററുടമകളുടെയും സംഘടനകള്‍ ശക്തിയുക്തം എതിര്‍ത്തെങ്കിലും അതെല്ലാം മറികടന്ന് താരനിശ നടത്തുമെന്ന് അമ്മ വ്യക്തമാക്കി.

ബാംഗ്ലൂരില്‍ നായര്‍ സൊസൈറ്റിയുമായി ഫെബ്രുവരി 27ന് നടത്താനിരുന്ന ഷോയ്ക്കിടെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം വന്നുപെട്ടത് തിരിച്ചടിയായി. ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ സുരക്ഷ ഒരുക്കാനാവില്ലെന്ന് ബാംഗ്ലൂര്‍ പൊലീസ് വ്യക്തമാക്കിയതോടെ പരിപാടി മറ്റൊരു ദിവസം നടത്തുമെന്ന് സംഘടന പ്രഖ്യാപിച്ചു.

ഇതിന് ശേഷം മാര്‍ച്ച് രണ്ടിന് കോഴിക്കോട്ടെ പരിപാടി നടത്താനായി അമ്മ അംഗങ്ങള്‍ തീരുമാനിച്ചത് പത്ത് ദിവസത്തെ റിഹേഴ്‌സലും ഇതിന് മുന്നോടിയായി നടന്നിരുന്നു. എന്നാല്‍ ശിവരാത്രി ദിനത്തില്‍ നടക്കുന്ന പരിപാടിയ്‌ക്കെതിരെ പരാതി ഉയര്‍ന്നതോടെ താരനിശ മൂന്നാം തീയതിയിലേക്ക് മാറ്റി. കോഴിക്കോട്ടെ ഈ പരിപാടിയ്ക്ക് വേണ്ടി മാത്രം സൂര്യ ടിവി രണ്ട് കോടി അഞ്ച് ലക്ഷം രൂപയാണ് നല്‍കിയതെന്ന് പറയപ്പെടുന്നു. താരനിശയുടെ റിഹേഴ്‌സലിനും നടീനടന്‍മാരുടെയും മറ്റും താമസം, യാത്ര തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

സൂര്യ തേജസ്സോടെ അമ്മ എന്ന് പേരിട്ട പരിപാടിയ്ക്ക് പക്ഷേ വേണ്ടത്ര തേജസ്സുണ്ടായില്ലെന്ന് പരാതി ഉയര്‍ന്നു. താരങ്ങളുടെ സ്‌ക്കിറ്റുകളും നൃത്തങ്ങളും വേണ്ടത്ര ഏശിയില്ലത്രേ. ഇതോടെ അമ്മയുടെ താരനിശ ബാംഗ്ലൂരില്‍ സംഘടിപ്പിയ്ക്കുന്നത് വന്‍ നഷ്ടമുണ്ടാക്കുമെന്ന തിരിച്ചറിവില്‍ സ്‌പോണ്‍സര്‍മാരായ സൂര്യ ടിവി പിന്‍മാറി.

സ്‌പോണ്‍സര്‍മാരുടെ പിന്‍മാറ്റത്തോടെ താരനിശ ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ സംഘടന നേതാക്കള്‍ എത്തിയെന്നാണ് അറിയുന്നത്. അങ്ങനെയാണെങ്കില്‍ ആറ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അമ്മ നടത്തിയ താരനിശ അവര്‍ക്ക് തന്നെ തിരിച്ചടിയാണെന്ന് പറയേണ്ടി വരും. കൂനിന്‍മേല്‍ കുരുവെന്ന് പോലെ താരനിശയില്‍ നിന്ന് തങ്ങളെ ഒഴിവാക്കിയെന്ന് അമ്മയിലെ ഒരു കൂട്ടം മുതിര്‍ന്ന അംഗങ്ങള്‍ പരാതിപ്പെട്ടതായും കേള്‍ക്കുന്നു.

English summary
AMMA shows seems to be jinxed. Bangalore star show to be held on February 27, was cancelled for security reasons as Karnataka Police had to look after the security of cricket players involved in the world cup. Reports are now coming out Bangalore show has been cancelled due to some technical reasons.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam