ലോറി വീണ്ടും റീലിലേക്ക്

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/news/16-bharathan-nidra-lorry-reloaded-1-aid0166.html">« Previous</a>

ഭരതന്റെ വേറിട്ട മുദ്ര പതിഞ്ഞ ചിത്രങ്ങളില്‍ ഒന്നാണ് ലോറി. ഭരതന്‍, പത്മരാജന്‍ അതുല്യ കൂട്ടുകെട്ടില്‍ രൂപപ്പെട്ട ലോറിയുടെ പുനസൃഷ്ടിക്ക് സംവിധാനം നിര്‍വ്വഹിക്കുന്നത് ലോറിയിലെ അഭിനേതാവായിരുന്ന പ്രതാപ് പോത്തന്‍ തന്നെയാണ്.

Lorry
മലയാള ത്തില്‍ പ്രതാപോത്തന്‍ സിനിമ സംവിധാനം ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എം.ടി തിരക്കഥയൊരുക്കിയ ഋതുഭേദമാണ് പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത ഒടുവിലത്തെ മലയാളസിനിമ. അഭിനയ രംഗത്ത് വീണ്ടും ഇടയ്ക്കിടെ മലയാളത്തില്‍ വന്നുകൊണ്ടിരുന്ന പ്രതാപ് പോത്തന്‍ പരസ്യചിത്രങ്ങളിലാണിപ്പോള്‍ വ്യാപരിക്കുന്നത്.

ആല്‍വിന്‍ ആന്റണിയാണ് ഈ ആശയവുമായ് പ്രതാപ് പോത്തനെ സമീപിച്ചത്. ഇപ്പോള്‍ വിദേശത്തുള്ള പ്രതാപ് പോത്തന്‍ തിരിച്ചെത്തിയാലുടന്‍ ലോറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. അച്ഛന്‍കുഞ്ഞിന്റെ വരവറിയിച്ച സിനിമയില്‍ ഈ വേഷം കൈകാര്യം ചെയ്യുന്നത് ഗജനി വില്ലന്‍ പ്രദീപ് റാവുത്തറാവും.

നിത്യ എന്ന പുതുമുഖത്തെ പരിചയപ്പെടുത്തിയ ലോറി തെരുവ് സര്‍ക്കസ്സ് കാരുടെ കഥ പറയുന്ന ചിത്രമായിരുന്നു.പത്മരാജന്‍ തിരക്കഥയൊരുക്കിയ ഈ ചിത്രത്തിന് ഫെല്ലിനിയുടെ 'ലാസ്ട്രാഡ' എന്ന ചിത്രവുമായിബന്ധപ്പെട്ട ചില അഭ്യൂഹങ്ങള്‍ ഉടലെടുത്തിരുന്നു. എന്നിരുന്നാലും മലയാളി ഏറെ ആസ്വദിച്ച ചിത്രമായിരുന്നു ഇത്
മുന്‍പേജില്‍
ഭരതന്റെ നിദ്ര ഇനി മകന്

<ul id="pagination-digg"><li class="previous"><a href="/news/16-bharathan-nidra-lorry-reloaded-1-aid0166.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X