»   » കാവ്യയ്‌ക്ക്‌ ജന്മദിനാശംസകള്‍ നേരാം

കാവ്യയ്‌ക്ക്‌ ജന്മദിനാശംസകള്‍ നേരാം

Subscribe to Filmibeat Malayalam
Kavya
ചലച്ചിത്രലോകം വിട്ടുപോയാലും മലയാളത്തിന്‌ മറന്നുകളയാന്‍ കഴിയാത്ത താരമാണ്‌ കാവ്യ ‍. ഒരുതരത്തില്‍പ്പറഞ്ഞാല്‍ കാവ്യയെന്ന നടിയുടെ പിറവിയും വളര്‍ച്ചയുമെല്ലാം മലയാളത്തിന്റെ അതിരുകള്‍ക്കുള്ളിലായിരുന്നു.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ കാവ്യ ഏറ്റവും ഒടുവില്‍ച്ചെയ്‌ത ചിത്രം മമ്മൂട്ടി നായകനായ പട്ടണത്തില്‍ ഭൂതമാണ്‌. വിവാഹത്തോടെ കാവ്യ താല്‍ക്കാലികമായി ചലച്ചിത്രലോകത്തോട്‌ വിടപറഞ്ഞു.

പിന്നീട്‌ വിവാഹജീവിതത്തിലെ പാളിച്ചകളും പ്രശ്‌നങ്ങളുമാണ്‌ കാവ്യയെ വീണ്ടും വാര്‍ത്തകളില്‍ എത്തിച്ചത്‌. കാവ്യയുടെ വ്യക്തിജീവിതം എന്തുമാകട്ടെ, മികവുറ്റ നടിയെന്ന നിലയില്‍ നോക്കുമ്പോള്‍ കാവ്യ മാറി നില്‍ക്കുന്നത്‌ മലയാളത്തിന്‌ നഷ്ടം തന്നെയാണ്‌.

എന്തായാലും ജീവിതത്തിലെ പ്രശ്‌നങ്ങളോടെല്ലാം ബൈ പറഞ്ഞ്‌ കാവ്യ വീണ്ടും സിനിമയില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ്‌. താന്‍ തിരുച്ചുവരുമെന്ന കാര്യം താരംതന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

സെപ്‌റ്റംബര്‍ 17ന്‌ കാവ്യയുടെ ജന്മദിനമാണ്‌. ചലച്ചിത്രലോകത്ത്‌ രണ്ടാംവരവിന് തയ്യാറെടുക്കുന്ന താരത്തിന്‌ നമുക്ക്‌ എല്ലാ ഭാവുകങ്ങളും നേരാം

കാവ്യയ്‌ക്ക്‌ ജന്മദിനാശംസകള്‍ നേരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam