»   » മോഹന്‍ലാല്‍ ചൈനാ ടൗണിലേക്ക്

മോഹന്‍ലാല്‍ ചൈനാ ടൗണിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Mohanlal
'ഹലോ' എന്ന സൂപ്പര്‍ ഹിറ്റ് കോമഡി മസാലയ്ക്ക് ശേഷം മോഹന്‍ലാലും റാഫി മെക്കാര്‍ട്ടിന്‍മാരും ഒന്നിയ്ക്കുന്ന ചിത്രത്തിന് ചൈനാ ടൗണ്‍ എന്ന് പേരിട്ടു. ആക്ഷനും ഹ്യൂമറും ഒരേ അനുപാതത്തില്‍ ചേരുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് കാവ്യാ മാധവനാണ്.

ക്രിസ്ത്യന്‍ ബ്രദേഴ്‌സിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന കാവ്യാ മാധവന് വീണ്ടുമൊരു ലാല്‍ ചിത്രത്തില്‍ നായികയാവാനുള്ള ഭാഗ്യമാണ് ഇതോടെ കൈവന്നിരിയ്ക്കുന്നത്.

മേയില്‍ ചിത്രീകരണം ആരംഭിയ്ക്കുന്ന ചൈനാ ടൗണ്‍ നിര്‍മ്മിയ്ക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. ഗോവയും പോണ്ടിച്ചേരിയിലുമായി ഷൂട്ടിങ് പൂര്‍ത്തിയാക്കുന്ന ചിത്രം ലാലിന്റെ തന്നെ സംരംഭമായ മാക്‌സ് ലാബ് എന്റര്‍ടെയ്ന്‍മെന്റ് പ്രദര്‍ശനത്തിനെത്തിയ്ക്കും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam