ഡോക്ടര്‍ ലവ് പൃഥ്വി പിന്‍മാറിയ ചിത്രം

പൃഥ്വിരാജ് പിന്‍മാറിയതോടെ നിര്‍മ്മാതാവും പിന്മാറി. ചിത്രം എന്തുചെയ്യണമെന്നറിയാതെ മൂന്നുവര്‍ഷം താന്‍ ഇരുട്ടില്‍ത്തപ്പിയെന്നും ബിജു പറയുന്നു. ചിത്രത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോഴാണ് പൃഥ്വി പിന്മാറിയത്. ഡോക്ടര്‍ ലവില്‍ നിന്നു പൃഥ്വി പിന്‍മാറിയ ശേഷം അസോസിയേറ്റ് ഡയറക്ടറായി പോലും ജോലി ചെയ്യാനാവാത്ത അവസ്ഥയാണ് ഉണ്ടായത്.
'കങ്കാരു എന്ന സിനിമയുടെ അസോസിയേറ്റായിരുന്നു ഞാന്‍. ആ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഡോക്ടര്‍ ലവിന്റെ കഥ ഞാന്‍ പൃഥ്വിയോട് പറയുന്നത്. അദ്ദേഹം പ്രോത്സാഹിപ്പിച്ചു. എനിക്ക് സ്വന്തമായി എഴുതാനുള്ള ധൈര്യവും പൃഥ്വിയാണ് നല്‍കിയത്. തിരക്കഥയുടെ ആദ്യപകുതി വായിച്ച് ഇഷ്ടപ്പെടുകയും ചെയ്തു.
തന്റെ അടുത്ത സിനിമ ഡോക്ടര്‍ ലവ് ആയിരിക്കുമെന്ന് പൃഥ്വി തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് തിരക്കഥയില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ പൃഥ്വിക്ക് ഉണ്ടായി. ഒടുവില്‍ പ്രൊജക്ടില്‍ നിന്ന് പിന്‍മാറുകയും ചെയ്തു- സംവിധായകന്‍ പറയുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications