»   » ഫാസിലിന്റെ 'എലിയും പൂച്ചയും' കളി

ഫാസിലിന്റെ 'എലിയും പൂച്ചയും' കളി

Posted By:
Subscribe to Filmibeat Malayalam
Dileep
ഒടുവില്‍ പേരിന്റെ കാര്യത്തിലുള്ള എലിയും പൂച്ചയും കളി ഫാസില്‍ അവസാനിപ്പിച്ചു. ദിലീപും പുതുമുഖ താരമായ അശ്വതി അശോകും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്‌ മൗസ്‌ ആന്‍ഡ്‌ ക്യാറ്റ്‌ എന്ന പേര്‌ നല്‌കാന്‍ ഫാസില്‍ അന്തിമമായി തീരുമാനിച്ചു.

വിഷുവിന്‌ പ്രദര്‍ശനത്തിനെത്തിയ്‌ക്കാന്‍ തീരുമാനിച്ചിരിയ്‌ക്കുന്ന ക്യാറ്റ്‌ ആന്‍ഡ്‌ മൗസിന്റെ ഷൂട്ടിംഗ്‌ 80 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്‌. ഫാസില്‍ തന്നെ തിരക്കഥ രചിയ്‌ക്കുന്ന ചിത്രത്തില്‍ ബേബി നിവേദിത, ഹരിശ്രീ അശോകന്‍, ജനാര്‍ദ്ദനന്‍, മനോജ്‌ കെ ജയന്‍, സുധീഷ്‌, ജാഫര്‍ ഇടുക്കി തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്‌.

ഫാസിലിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകനായ ഔസേപ്പച്ചന്‍ ഈണം പകരുന്ന ഗാനങ്ങള്‍ രചിച്ചിരിയ്‌ക്കുന്നത്‌ കൈതപ്രമാണ്‌.

മോസസ്‌ ഡി സാമുവല്‍ എന്ന്‌ ആദ്യം പേരിട്ടിരുന്ന ചിത്രം ജൂലായില്‍ പ്രദര്‍ശനത്തിനെത്തിയ്‌ക്കാനിയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്‌. എന്നാല്‍ ദിലീപിന്റെ വിഷു റിലീസായി തീരുമാനിച്ചിരുന്ന ബോഡിഗാര്‍ഡിന്റെ ഷൂട്ടിംഗ്‌ താളം തെറ്റിയതിനെ തുടര്‍ന്ന്‌ ഫാസില്‍ ചിത്രം എത്രയും പെട്ടെന്ന്‌ പൂര്‍ത്തിയാക്കി ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തിയ്‌ക്കാന്‍ തീരുമാനിയ്‌ക്കുകയായിരുന്നു.

ജോണിസാഗരിഗ നിര്‍മാണവും വിതരണവും നിര്‍വഹിയ്‌ക്കുന്ന ക്യാറ്റ്‌ ആന്‍ഡ്‌ മൗസ്‌ ഏപ്രില്‍ 14ന്‌ വിഷു നാളില്‍ തിയറ്ററുകളിലെത്തും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam