സൂപ്പര്‍താരസിനിമകള്‍ ഭാരമാവുന്നു

മമ്മൂട്ടിയില്‍ പ്രായത്തിന്റെ നാളങ്ങള്‍ നന്നായി തെളിഞ്ഞു തുടങ്ങിയതിന്റെ സൂചനകളും കോബ്ര തരുന്നുണ്ട്. കിങ്ങ് ആന്റ് കമ്മീഷണറില്‍ തെളിഞ്ഞു നില്ക്കുന്ന അത്രയും പ്രായ പ്രശ്‌നം കോബ്രയില്‍ പ്രകടമല്ലെങ്കിലും ലാലു അലക്‌സിന്റെ മരുമകനായത് കുറച്ച് കടുപ്പമായിപോയി. സൂപ്പര്‍ താരങ്ങളുടെ പ്രായവും കഴിവും ഉപയോഗപ്പോടുത്തുന്ന കഥാപാത്രങ്ങള്‍ക്കപ്പുറം യൗവനാസക്തമായ വേഷങ്ങളിലേക്ക് അവരെ ബലമായി കൊണ്ടുവരുമ്പോള്‍ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ്.
പ്രമേയത്തിലും പാത്രസൃഷ്ടിയിലുമൊക്കെ യുവത്വമില്ലാതെ ടിപ്പിക്കല്‍ കഥാപാത്രങ്ങളായി ആവര്‍ത്തന വിരസമാവുമ്പോള്‍ ഫാന്‍സുകാര്‍ പോലും മറിച്ചു ചിന്തിച്ചു തുടങ്ങും.കോബ്ര ചിലപ്പോള്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടേക്കാം എന്നാല്‍ മലയാളസിനിമയ്ക്ക് വലിയ പരിക്കുകളാണ് ഇത് സമ്മാനിക്കുന്നത്.
ഇത്തവണ വിഷുവിന് ബാലന്‍സ് ചെയ്യാന്‍ 22 ഫീമെയില്‍ കോട്ടയം ഉണ്ടായതാണ് പ്രേക്ഷകന് ഏക ആശ്വാസം. ആഷിക് അബു വീണ്ടും മണ്ണില്‍ നിന്നു കൊണ്ട് ചില കഥാപാത്രങ്ങളെ ചൂണ്ടി കാണിച്ചു തരുന്നു. അവരുടെ ജീവിതം പറയുന്നു. റിമ കല്ലിങ്ങല്‍ പ്രശംസയര്‍ഹിക്കുന്ന വിധം ഉയര്‍ന്നു വരുന്നു. യുവാക്കളിലുള്ള വിശ്വാസം നിലനിര്‍ത്താന്‍ ഈ ചിത്രം സഹായിക്കുന്നു
അടുത്ത പേജില്‍


Click it and Unblock the Notifications