»   » കോബ്രയെ വെട്ടി ആഷിക്ക് അബു ക്ലിക്ക്ഡ്

കോബ്രയെ വെട്ടി ആഷിക്ക് അബു ക്ലിക്ക്ഡ്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/16-female-over-take-cobra-box-of-aid0166.html">Next »</a></li></ul>
Cobra
സൂപ്പര്‍ താരങ്ങള്‍ക്കിപ്പോള്‍ മലയാളത്തില്‍ നല്ലകാലമല്ല. ഒരു ഹിറ്റ്‌സിനിമ അനിവാര്യമായിരുന്ന മമ്മൂട്ടിയുടെ കോബ്രയും പ്രേക്ഷകര്‍മുഖവിലക്കെടുത്തില്ലെന്നാണ് ആദ്യസൂചനകള്‍. മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളുടെ പരാജയപാത തന്നെയാവും കോബ്രയുടേതെന്നും പ്രവചനങ്ങള്‍ വന്നു കഴിഞ്ഞു.

ജനപ്രിയ സിനിമകളുടെ രുചിക്കൂട്ടുകള്‍ തയ്യാറാക്കി നല്കിയിരുന്ന ലാലിന്റെ ചിത്രങ്ങള്‍ സാമ്പത്തിക പരിക്കുകളില്ലാതെ രക്ഷപ്പെടുകയാണ് പതിവ്. ടൂര്‍ണ്ണമെന്റ് അനുഭവം ഗുണകരമല്ലെങ്കിലും ചില നമ്പറുകള്‍ ഇറക്കി നിലനില്പ് ഭദ്രമാക്കുന്ന ലാലിന്റെ കോബ്ര തിരിഞ്ഞു കടിക്കുമോ എന്ന് കണ്ടറിയണം.

തരം താണ വിറ്റുകള്‍ കൊണ്ട് ആദ്യപകുതി ഒരു വിധം വെറുപ്പിക്കാതെ പോകുന്നുണ്ടെങ്കിലും കോബ്രയുടെ ബാക്കി ഭാഗം നിരാശയുടെ പടുകുഴിയിലേക്കു വീഴ്ത്തുന്നു. നൂറ് ശതമാനം വിനോദം സ്‌പോണ്‍സര്‍ ചെയ്തുകൊണ്ട് പുറത്തിറങ്ങിയ കോബ്രയില്‍ പ്രേക്ഷര്‍ക്ക് അത്രയ്ക്ക് വിനോദം കിട്ടുന്നില്ലെന്നു മാത്രമല്ല പലപ്പോഴും അരോചകമായി തീരുന്നു.

മമ്മൂട്ടിയുടെ അമ്മായി അപ്പനായി വരാനുള്ള യോഗവും ലാലു അലക്‌സിനുണ്ടായി എന്നു പറഞ്ഞാല്‍ മതിയല്ലോ. സ്ഥിരം ലാലു അലക്‌സിയന്‍ കഥാപാത്രമായി ഓളം സൃഷ്ടിച്ചുകൊണ്ട് തന്റെ ഭാഗം ഭംഗിയാക്കിയിരിക്കുന്നു ലാലു അലക്‌സ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ഇരട്ടകുട്ടികളുടെ അച്ഛനായെത്തുന്ന കഥാപാത്രം. കനിഹയും പത്മ പ്രിയയും പതിവുമലയാള സ്ത്രീകഥാപാത്രങ്ങളായി ഒതുങ്ങുന്നു.

അടുത്ത പേജില്‍
സൂപ്പര്‍താരസിനിമകള്‍ ഭാരമാവുന്നു

<ul id="pagination-digg"><li class="next"><a href="/news/16-female-over-take-cobra-box-of-aid0166.html">Next »</a></li></ul>
English summary
Gearing up to take on last week's release, ‘Mayamohini,' are two films that belong to entirely different genres – ‘Cobra' and ‘22 Female Kottayam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam