ഒടുവില്‍ അന്‍വറും പൃഥ്വിയെ കയ്യൊഴിഞ്ഞു

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/16-has-prithviraj-hit-a-rugh-patch-1-aid0032.html">« Previous</a>

Prithviraj
സച്ചി -സേതു ടീമിലെ സേതു സ്വതന്ത്രമായി തിരക്കഥയൊരുക്കുന്ന വൈശാഖിന്റെ മല്ലുസിങില്‍ പൃഥ്വിയെ മാറ്റി ഉണ്ണി മുകുന്ദന്‍ നായകനാവുമെന്നാണ് ഏറ്റവും അവസാനം പുറത്തുവന്ന വാര്‍ത്ത. ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട് പൃഥ്വിയുടെ ഫോട്ടോ ഷൂട്ട് വരെ നടന്നിരുന്നു. എന്നിട്ടാണ് ഈ മാറ്റമുണ്ടായിരിക്കുന്നത്.

കോമഡി സബജക്ടായ മല്ലു സിങില്‍ പൃഥ്വിയെ മാറ്റിയതിന് കാരണമായി തേജാഭായിയുടെ പരാജയമാണെന്നും പിന്നാമ്പുറത്ത് സംസാരമുണ്ട്. ആക്ഷനില്‍ നിന്നും കോമഡിയിലേക്കുള്ള പൃഥ്വിയുടെ ചുവടുവയ്‌പ്പെന്ന പേരിലെത്തിയ തേജാഭായി ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്.

റോഷന്‍ ആന്‍ഡ്രൂസ് ഒരു വര്‍ഷം മുമ്പെ പ്രഖ്യാപിച്ച ബിഗ് ബജറ്റ് പ്രൊജക്ട് മുംബൈ പൊലീസില്‍ പൃഥ്വിയ്ക്ക് പകരം പറഞ്ഞുകേള്‍ക്കുന്നത് സാക്ഷാല്‍ മമ്മൂട്ടിയുടെ പേരു തന്നെ. ബോബി സഞ്ജയ്മാരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തെക്കുറിച്ച് തനിയ്ക്ക് ഏറെ പ്രതീക്ഷകളുണ്ടെന്നായിരുന്നു പൃഥ്വി കഴിഞ്ഞവര്‍ഷം പറഞ്ഞിരുന്നത്. പൃഥ്വിയ്‌ക്കൊപ്പം ആര്യയും സിനിമയില്‍ നായകനാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഷൂട്ടിങ് ഷെഡ്യൂളുകള്‍ ക്ലാഷായതോടെ മുംബൈ പൊലീസില്‍ നിന്നും പിന്‍മാറുന്നുവെന്നാണ് പൃഥി അറിയിച്ചിരിയ്ക്കുന്നത്. .

മോളിവുഡിലെ നവാഗത ഹിറ്റ് മേക്കര്‍മാരില്‍ മുമ്പനായ അന്‍വര്‍ റഷീദ് പൃഥ്വിയെ നായകനാക്കി സിനിമ ചെയ്യുമെന്ന് സൂചിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ മമ്മൂട്ടിയുടെ പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ഉസ്താദ് ഹോട്ടലിന്റെ പ്രാരംഭ ജോലികളിലാണ് അന്‍വര്‍. ഇതൊക്കെ ചേര്‍ത്തുവായിക്കുമ്പോള്‍ ആരും പറഞ്ഞുപോകും പൃഥ്വിയ്ക്കിത് കണ്ടകശനി തന്നെ!
ആദ്യപേജില്‍
പൃഥ്വിയ്ക്ക് കണ്ടകശനി?

<ul id="pagination-digg"><li class="previous"><a href="/news/16-has-prithviraj-hit-a-rugh-patch-1-aid0032.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X