»   » ഇന്നസെന്റ് വീണ്ടും അമ്മ പ്രസിഡന്റ്

ഇന്നസെന്റ് വീണ്ടും അമ്മ പ്രസിഡന്റ്

Subscribe to Filmibeat Malayalam
Innocent
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ്‌ പദവിയിലേക്ക്‌ ഇന്നസെന്റ്‌ വീണ്ടും. കൊച്ചിയില്‍ നടന്ന യോഗത്തില്‍ സംഘടനയുടെ പ്രസിഡന്റായി ഇന്നസെന്റിനെയും ജനറല്‍ സെക്രട്ടറിയായി സൂപ്പര്‍ താരം മോഹന്‍ലാലിനെയും തിരഞ്ഞെടുത്തു.

ഇത്‌ നാലാം തവണയാണ്‌ ഇന്നസെന്റ്‌ അമ്മയുടെ പ്രസിഡന്റാകുന്നത്‌. ഷൂട്ടിങ്‌ ലൊക്കേഷന്‍ ഉപരോധമുള്‍പ്പെടെയുള്ള കലാപരിപാടികളുമായി വിവിധ സിനിമ സംഘടനകള്‍ തമ്മില്‍ പോര്‌ തുടരുന്നതിനിടെയാണ്‌ അമ്മയുടെ നേതൃപദവിയില്‍ ഇന്നസെന്റ്‌ വീണ്ടുമെത്തുന്നത്‌.

ഇത്തവണയെങ്കിലും പ്രസിഡന്റ്‌ സ്ഥാനത്ത്‌ നിന്ന്‌ തന്നെ ഒഴിവാക്കണമെന്ന്‌ ഇന്നസെന്റ്‌ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും സ്വീകാര്യനായ മറ്റൊരാളെ കണ്ടെത്താന്‍ കഴിയാഞ്ഞതോടെ പ്രസിഡന്റ്‌ പദവി ഇന്നച്ചന്റെ തലയില്‍ തന്നെ വന്നുകയറുകയായിരുന്നു.

ഇന്നസെന്റ്‌ പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞാല്‍ മത്സരിയ്‌ക്കാന്‍ ഒരുങ്ങി കെബി ഗണേഷ്‌ കുമാറും ദിലീപും രംഗത്തെത്തിയതോടെയാണ്‌ തത്സ്ഥാനത്ത് തുടരാന്‍ ഇന്നസെന്റിനെ നിര്‍ബന്ധിതനാക്കിയത്‌. വൈസ്‌ പ്രസിഡന്റുമാരായി മുകേഷ്‌, ഗണേഷ്‌ കുമാര്‍ എന്നിവരെയും സെക്രട്ടറിയായി ഇടവേള ബാബുവിനെയും ട്രഷറര്‍ പദവിയിലേക്ക്‌ ജഗദീഷിനെയും തിരഞ്ഞെടുത്തു. മമ്മൂട്ടിയും ദിലീപും ഉള്‍പ്പെടെ 11 അംഗ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയേയും തിരഞ്ഞെടുത്തിട്ടുണ്ട്‌. 'അമ്മ'യെന്നാണ്‌  പേരെങ്കിലും സംഘടനയുടെ നേതൃസ്ഥാനങ്ങളില്‍ ഇത്തവണയും വനിതാ പ്രാതിനിധ്യം ശുഷ്‌ക്കമാണ്‌.

പുതിയ ഭാരവാഹികളുടെ ഔദ്യോഗിക പ്രഖ്യാപനം 18ന്‌ ഉണ്ടാകും. 25 ന്‌ കൊച്ചിയില്‍ നടക്കുന്ന അമ്മയുടെ വാര്‍ഷികപൊതുയോഗത്തില്‍ ഇവര്‍ സ്ഥാനമേറ്റെടുക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam