»   » ഐസക് ന്യൂട്ടണില്‍ ലാലും മേഘ്നയും

ഐസക് ന്യൂട്ടണില്‍ ലാലും മേഘ്നയും

Posted By:
Subscribe to Filmibeat Malayalam
Lal and Meghna Raj
അപ്പനും മകനും മകന്റെ കൂട്ടുകാരനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുകയാണ് വി.ബോസ്സ് ഐസക്‌ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ് എന്ന ചിത്രത്തിലൂടെ.

ഒട്ടേറെ പ്രമുഖ സംവിധായകരുടെ കൂടെ ചീഫ് അസ്സോസ്സിയേറ്റായി പ്രവര്‍ത്തിച്ച ബോസിന്റെ പ്രഥമ ചിത്രമാണ് ഐസക് ന്യൂട്ടണ്‍. മേരിമാതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍ മാത്യുവാണ് ചിത്രം
നിര്‍മ്മിക്കുന്നത്.

ലാല്‍, ബിജു മേനോന്‍, നെടുമുടിവേണു ടീമാണ് കേന്ദ്രകഥാപാത്രങ്ങളായ് എത്തുന്ന ചിത്രത്തില്‍ നായികയാവുന്നത് മലയാളത്തില്‍ ശ്രദ്ധേയയായിക്കൊണ്ടിരിക്കുന്ന മേഘ്‌നരാജാണ്. ഹരീഷ്, ഉണ്ണി എന്നീ നവാഗതരാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ജഗതി ശ്രീകുമാര്‍, സലീംകുമാര്‍, ബിജുക്കുട്ടന്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമൂട്, ബിന്ദുപണിക്കര്‍, തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്ന ഐസക്‌ന്യൂട്ടന്റെ ചിത്രീകരണം ജൂലായിയില്‍ ആരംഭിക്കും.

English summary
Debutant V.Bose is directing the new malayalam movie Issac Newton son of Philippose. Lal, Biju Menon and Meghna Raj are doing the lead

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam