നല്ലവനില്‍ ജയസൂര്യ ട്രിപ്പിള്‍ റോളില്‍
പുതുതലമുറ നായകന്‍മാരില്‍ ഏറ്റവുമധികം വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ തേടുന്ന നടന്നെ വിശേഷണം ജയസൂര്യ അരക്കിട്ടുറപ്പിയ്ക്കുകയാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ നല്ലവനില്‍ ജയസൂര്യ മൂന്ന് വേഷങ്ങളിലാണ് അഭിനയിക്കുന്നത്.

പാലേരി മാണിക്യം ഫെയിം മൈഥിലി നായികയാവുന്ന ചിത്രത്തില്‍ സായ് കുമാര്‍, മണിയന്‍ പിള്ള രാജു, ബിജുക്കുട്ടന്‍, ഷമ്മി തിലകന്‍, സുധീഷ് എന്നിവരും അഭിനയിക്കുന്നുണ്ട്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'രഘുപതി രാഘവ രാജറാം' എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിയ്ക്കാനിരുന്നതും ട്രിപ്പിള്‍ റോളായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് അനിശ്ചിതമായി നീട്ടിവെയ്ക്കപ്പെട്ടതോടെ പൃഥ്വിയെ കടത്തിവെട്ടി ജയസൂര്യ മുന്നോട്ട പോവുകയാണ്.


Click it and Unblock the Notifications











