കാജലിനെ കന്നഡം വിളിക്കുന്നു

നവാഗത സംവിധായകനായ രഘുഹാസ്സന്‍ സംവിധാനം ചെയ്യുന്ന തഥാസ്തു എന്ന കന്നഡ ചിത്രത്തിലേക്കാണ് കാജലിന് ക്ഷണം ലഭിച്ചിരിയ്ക്കുന്നത്. ചിരാഗ് നായകനാവുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.
ബോളിവുഡ് താരമായ സോനം കപൂറിന് നല്‍കാന്‍ തീരുമാനിച്ചിരുന്ന വേഷമാണ് കാജലിനെ തേടിയെത്തിയിരിക്കുന്നത്. മൂന്ന് തെലുങ്ക് ചിത്രങ്ങളും രണ്ട് തമിഴ് പ്രൊജക്ടുകളും കയ്യിലിരിയ്‌ക്കെയാണ് കാജല്‍ കന്നഡത്തിലേക്ക് പറക്കുന്നത്.


Click it and Unblock the Notifications