»   » കാണ്ഡഹാര്‍ - സമ്മിശ്ര പ്രതികരണം

കാണ്ഡഹാര്‍ - സമ്മിശ്ര പ്രതികരണം

Posted By:
Subscribe to Filmibeat Malayalam
Kandahar
വന്‍പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ മോഹന്‍ലാല്‍-ബച്ചന്‍ ടീമിന്റെ കാണ്ഡഹാറിന് സമ്മിശ്ര പ്രതികരണം. ആദ്യ ദിവസത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലാല്‍ ആരാധകരില്‍ പോലും ചിത്രം കാര്യമായ തരംഗം സൃഷ്ടിയ്ക്കാന്‍ കഴിയുന്നില്ലെന്നാണ് സൂചനകള്‍.

കാണ്ഡഹാറിന്റെ മുന്‍ ഭാഗങ്ങളായ കീര്‍ത്തി ചക്രയുടെയും കുരുക്ഷേത്രയുടെയും നിലവാരത്തിനൊത്ത് ഉയരാന്‍ കഴിഞ്ഞുവോയെന്ന സംശയമാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരില്‍ നിറയുന്നത്.

ആദ്യ പകുതിയിലെ ഓവര്‍ സെന്റിമെന്റ്‌സ് പലപ്പോഴും വിരസതയിലേക്ക് നീങ്ങുമ്പോള്‍ രണ്ടാംപകുതിയില്‍ സിനിമയുടെ ജീവനായി മാറേണ്ട കമാന്‍ഡോ ഓപ്പറേഷന്‍ പ്രേക്ഷകരില്‍ യാതൊരു ചലനവും സൃഷ്ടിയ്ക്കാന്‍ പര്യാപ്തമല്ല.

മോഹന്‍ലാലും ബച്ചനും സുമലതയും ഗണേഷ് വെങ്കിട്ടറാമും എന്നിങ്ങനെ പല ഭാഷകളിലെ താരങ്ങളെ അണിനിരത്തുമ്പോള്‍ സിനിമഏത് ഭാഷയിലാവണമെന്ന കണ്‍ഫ്യൂഷനും സംവിധായകന് ഉണ്ടായെന്ന് പ്രേക്ഷകപ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാവും. മോഹന്‍ലാലും ബച്ചനും കെപിഎസി ലളിതയും തങ്ങള്‍ക്ക് ലഭിച്ച റോളിനോട് നീതി പുലര്‍ത്തിയപ്പോള്‍ മറ്റുള്ള താരങ്ങളെല്ലാം പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണ്. ഒട്ടേറെ നല്ല മുഹൂര്‍ത്തങ്ങളുണ്ടെങ്കിലും മുഴച്ചു നില്‍ക്കുന്ന പിഴവുകള്‍ അതെല്ലാം മറയ്ക്കുകയാണെന്ന് ചുരുക്കത്തില്‍ പറയാം.

മികച്ച മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ സിനിമയ്ക്ക് ഗുണകരമാവുമെന്ന് തന്നെയാണ് പൊതുവെ കരുതപ്പെടുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam