മോഹന്‍ലാലിന്റെ നായികയായി കാവേരി ഝാ

മോഹന്‍ലാലിന്റെ നായികയായി കാണ്ഡഹാറിലാണ് കാവേരിയെത്തുന്നത്. മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എയര്‍ഹോസ്റ്റസിന്റെ വേഷത്തിലാണ് കാവേരി അഭിനയിക്കുന്നത്.
യഥാര്‍ത്ഥ ജീവിതത്തിലും ബീഹാറുകാരിയായ കാവേരി എയര്‍ ഹോസ്റ്റസായിരുന്നു. എയര്‍ ഇന്ത്യയില്‍ എയര്‍ഹോസ്റ്റസായിരിക്കെ 2005ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുകയും അതുവഴി മോഡലിങിലും പിന്നീട് ചലച്ചിത്രലോകത്തും എത്തുകയായിരുന്നു കാവേരി.
ഊഹച്ചിത്രം, നാ ഗേള്‍ഫ്രണ്ട് ബാഗാ റിച്ച്, ഹൈജാക്ക്, നഗരം തുടങ്ങിയ സിനിമകളില്‍ വേഷമിട്ടു. കാണ്ഡഹാര്‍ വിമാനറാഞ്ചലാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.
ഈ ചിത്രത്തില്‍ ലാലിന്റെ നായികയായി കന്നഡ താരം രാഗിണി ദ്വിവേദിയും അഭിനയിക്കുന്നുണ്ട്. നേരത്തേ പലതാരങ്ങളെ പരിഗണിച്ചാണ് ഇപ്പോള്‍ ചിത്രത്തില്‍ ഈ രണ്ടുനായികമാരെ ഉറപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications











