»   » കുഞ്ഞേട്ടനായി ഗിന്നസ്പക്രു

കുഞ്ഞേട്ടനായി ഗിന്നസ്പക്രു

Posted By:
Subscribe to Filmibeat Malayalam
Guiness Pakru
ഒരിടവേളയ്ക്ക് ശേഷം ഗിന്നസ്പക്രു വീണ്ടും നായകനാവുന്നു. ശശി എന്‍ നായര്‍, രാജു തോട്ടം എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന കുഞ്ഞേട്ടനില്‍ ജഗതി ശ്രീകുമാറും ഗിന്നസ് പക്രവുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പൂങ്കാവനം സിനിമയുടെ ബാനറില്‍ പാലി ഒറ്റപ്പാലം നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത് ജിജി കെ അയ്മനമാണ്.


സുരാജ് വെഞ്ഞാറമ്മൂട്, ജാഫര്‍ ഇടുക്കി, സായി കുമാര്‍, മണിയന്‍ പിള്ള, സാജു കൊടിയന്‍, അനൂപ് ചന്ദ്രന്‍, ഇന്ദ്രന്‍സ് ഊര്‍മിള ഉണ്ണി വത്സല മേനോന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

മുല്ലനേഴി വയലാര്‍ ശരത്ചന്ദ്ര വര്‍മ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് ജെയ്‌സണ്‍ ജെ നായരാണ്. കെപി നമ്പ്യാരാണ് ക്യാമറമാന്‍.

പക്രു ഇതിന് മുന്പ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മൈ ബിഗ് ഫാദര്‍, സ്വന്തം ഭാര്യ സിന്ദാബാദ് എന്നീ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ മോശമില്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു

English summary
The front line comedy artist of Mollywood Jagathy Sreekumar and shortest actor Guiness Pakru will join to don the lead characters in the new movie titled as 'Kunjettan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X