»   » സജിയുടെ പുളുവടി മത്തായിയില്‍ മമ്മൂട്ടി!

സജിയുടെ പുളുവടി മത്തായിയില്‍ മമ്മൂട്ടി!

Posted By:
Subscribe to Filmibeat Malayalam
Mammootty
കോമഡി ട്രാക്കില്‍ നിന്നും വഴിമാറിയൊരുക്കിയ ഫോര്‍ഫ്രണ്ട്‌സിനേറ്റ തിരിച്ചടിയുടെ ക്ഷീണം മാറ്റാനുള്ള ശ്രമത്തിലാണ് സംവിധായകന്‍ സജി സുരേന്ദ്രന്‍. ഇതിനായി സജി കൂട്ടുപിടിയ്ക്കുന്നത് പുളുവടിക്കാരന്‍ മമ്മൂട്ടിയെ. അതേ മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന ചിത്രത്തിലൂടെ വിജയവഴിയില്‍ തിരികെയെത്താനാണ് സജി ശ്രമിയ്ക്കുന്നത്.

പുളുവടി മത്തായി എന്ന് പേരിട്ടിരിയ്ക്കുന്ന സിനിമയില്‍ ഗള്‍ഫില്‍ നിന്നും പൊള്ളാച്ചിയിലെത്തപ്പെട്ട മത്തായിയുടെ വിശേഷങ്ങളാണ് സജി പറയുന്നത്. മത്തായിയായി അരങ്ങുതകര്‍ക്കുന്നത് സാക്ഷാല്‍ മമ്മൂട്ടിയും.

ഒരു മയവുമില്ലാത്ത പുളുവടിയാണ് മത്തായിയുടെ ട്രേഡ്മാര്‍ക്ക്. ഈ പുളുവടി തന്നെയാണ് ഗള്‍ഫില്‍ നിന്നും ഇയാളെ പൊള്ളിച്ചിയിലെത്തിച്ചത്. ഇങ്ങനെയാരു രസികന്‍ പ്ലോട്ടാണ് സജി സുരേന്ദ്രന്‍ സിനിമകളുടെ സ്ഥിരം തിരക്കഥരചിയിതാവായ കൃഷ്ണാപൂജപ്പുര ഒരുക്കിയിരിക്കുന്നത്.

ടോമിച്ചന്‍ മുളകുപ്പാടം നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടിനും ഒരു തകര്‍പ്പന്‍ റോളുണ്ടാവും. മത്തായിയുടെ ഇടംകൈയ്യും വലംകൈയ്യുമായി നില്‍ക്കുന്ന സുഹൃത്തിന്റെ വേഷമാണ് സുരാജിന്. ചിത്രത്തിലെ മറ്റു താരങ്ങളെ തീരുമാനിച്ചുവരികയാണ്.

അതേസമയം പുളുവടി മത്തായിയുടെ ഷൂട്ടിങ് എന്നുതുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഒട്ടേറെ പ്രൊജക്ടുകള്‍ മമ്മൂട്ടിയെ നായകനാക്കി അണിയറയിലുണ്ട്. ഇതിനിടയില്‍ എപ്പോഴാണ് പുളുവടി മത്തായിക്ക് വേണ്ടി മമ്മൂട്ടി സമയം നീക്കിവെയ്ക്കുകയെന്ന് കണ്ടുതന്നെ അറിയണം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam