അറബി-മോഹന്‍ലാലിനും നിര്‍ണായകം

ഈ ചെറിയ തിരിച്ചടികളെല്ലാം അറബിയും ഒട്ടകവും പി മാധവന്‍ നായരിലൂടെയും നികത്താമെന്ന പ്രതീക്ഷയിലാണ് മോഹന്‍ലാല്‍. കരിയറില്‍ ഏറ്റവുമധികം ഹിറ്റുകള്‍ സമ്മാനിച്ച പ്രിയദര്‍ശനൊപ്പം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലാല്‍ വരുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്.
തൊണ്ണൂറുകളില്‍ പ്രേക്ഷകരെ ഏറ്റവുമധികം പൊട്ടിച്ചിരിപ്പിച്ച പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-മുകേഷ് കൂട്ടുകെട്ട് പത്ത് വര്‍ഷത്തിന് ശേഷം വീണ്ടുമൊന്നിയ്ക്കുന്നത് ഒരു മരുഭൂമിക്കഥയുടെ പശ്ചാത്തലത്തിലാണ്. പേരില്‍ തന്നെ കൗതുകം സൃഷ്ടിയ്ക്കാനുള്ള പ്രിയന്‍ ടെക്‌നിക്ക് ഈ സിനിമയിലും കാണാം.
മാധവന്‍ നായരായി മോഹന്‍ലാലും അറബിയായി ബോളിവുഡ് താരം ശക്തി കപൂറുമാണെത്തുന്നത്. ഒട്ടകമായി മുകേഷ് അവതരിയ്ക്കുമ്പോള്‍ ഭാവന, ലക്ഷ്മി റായി എന്നിവര്‍ നായികമാരായെത്തും. ലാല്‍-പ്രിയന്‍ ഹിറ്റുകളിലെ സ്ഥിരസാന്നിധ്യങ്ങളായ ഇന്നസെന്റിനും നെടുമുടി വേണുവിനും പുറമെ കോമഡി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് സുരാജ് വെഞ്ഞാറമ്മൂടിനെയും പ്രിയന്‍ സെലക്ട് ചെയ്തിട്ടുണ്ട്.
നര്‍മത്തിനും ആക്ഷനും സസ്‌പെന്‍സിനും പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള സൂചനകളൊന്നും സിനിമയുടെ അണിയറക്കാര്‍ പുറത്തുവിടാത്തത് പ്രേക്ഷകരില്‍ ആകാംക്ഷ ഉയര്‍ത്തിയിട്ടുണ്ട്.
ഡിസംബര്‍ 16ന് തിയറ്ററുകളിലെത്തുന്ന മമ്മൂട്ടി-ലാല്‍ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് പ്രകടനം മലയാള സിനിമാ വിപണിയ്ക്ക് ഏറെ നിര്‍ണായകമാണ്. ഇതിലൊരു സിനിമയുടെ പരാജയത്തെക്കുറിച്ച് ചിന്തിയ്ക്കാന്‍ അതിന്റെ നായകന്‍മാര്‍ക്കോ ആരാധകര്‍ക്കോ വിപണിയ്‌ക്കോ സാധിയ്ക്കില്ല. 23ന് റിലീസ് ചെയ്യുന്ന ദിലീപിന്റെ വെള്ളരി പ്രാവിന്റെ ഭാവിയും ഏറെ പ്രധാനപ്പെട്ടതാണ്. ഈ മൂന്ന് സിനിമകളും സിനിമാസ്വദകര്‍ക്ക് ഗംഭീര ക്രിസ്മസ് വിരുന്നാവുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications











