സൂപ്പറുകളോട് എതിരിട്ട് ദിലീപ്

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/16-mammootty-lal-dileep-christmas-movies-3-aid0032.html">« Previous</a>

Vellaripravinte Changathy
വെനീസിലെ വ്യാപാരി പ്രേക്ഷകരെ എണ്‍പതുകളിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ ദിലീപ് നായകനാവുന്ന വെള്ളരിപ്രാവിന്റെ ചങ്ങാതി അതിനും പത്ത് വര്‍ഷം പിന്നില്‍ നിന്നാണ് കഥ തുടരുന്നത്. 1970കളുടെ പശ്ചാത്തലത്തില്‍ അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന വെള്ളരിപ്രാവിന്റെ ചങ്ങാതിയിലൂടെയാണ് ദിലീപ് മമ്മൂട്ടിയുടെ പാത പിന്തുടരുന്നത്.

ജിഎസ് അനിലിന്റെ തിരക്കഥയില്‍ അക്കു അക്ബര്‍ അവതരിപ്പിയ്ക്കുന്ന വെള്ളരിപ്രാവ് പറയുന്നത് സിനിമയ്ക്കുള്ളിലെ ഒരു സിനിമാക്കഥയാണ്. മലയാളത്തില്‍ മുമ്പും സിനിമാക്കഥകള്‍ പറയുന്ന ചിത്രങ്ങള്‍ മുമ്പുണ്ടായിട്ടുണ്ടെങ്കിലും വെള്ളരിപ്രാവ് ഇതില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു.

1970ല്‍ അഗസ്റ്റിന്‍ ജോസഫ് എന്ന സംവിധായകന്‍ പുതുമുഖങ്ങളെ കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ മൂലം സിനിമ റിലീസ് ചെയ്യാനാവുന്നില്ല. നിരാശനായ സംവിധായകന്‍ ജീവനൊടുക്കുന്നു. 41വര്‍ഷങ്ങള്‍ക്ക് ശേഷം അഗസ്റ്റിന്റെ മകന്‍ സിനിമ കണ്ടെടുക്കുകയും 2011ലെ ക്രിസ്മസിന് സിനിമ റിലീസ് ചെയ്യാനും ശ്രമിയ്ക്കുന്നു. പ്രേംനസീര്‍ഷീല, സത്യന്‍ യുഗത്തിലുള്ള ഒരു സിനിമ 2011ല്‍ വെളിച്ചം കാണുമ്പോഴുള്ള സംഭവവികാസങ്ങളാണ് വെള്ളരിപ്രാവിന്റെ പ്രമേയം.

പ്രേംനസീര്‍ സ്‌റ്റൈലിലുള്ള വരയന്‍ മീശയും വച്ചെത്തുന്ന ദിലീപിന്റെ ഗെറ്റപ്പ് വെള്ളരിപ്രാവിന്റെ ഹൈലൈറ്റാണ്. ഭാഗ്യ ജോഡിയായ കാവ്യയുമൊന്നിച്ച് ദിലീപ് വീണ്ടുമെത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും സിനിമയുടെ അണിയറക്കാര്‍ പ്രതീക്ഷിയ്ക്കുന്നില്ല.

ഷീലയെ അനുസ്മരിപ്പിയ്ക്കുന്ന വേഷത്തില്‍ കാവ്യ മാധവനും സത്യന്റെ വേഷപ്പകര്‍ച്ചകളുമായി മനോജ് കെ ജയനുമെത്തുമ്പോള്‍ പ്രേക്ഷകര്‍ക്കതൊരു പുതുമയുള്ള അനുഭവമായി മാറും. ഇന്ദ്രജിത്ത്, വിജയരാഘവന്‍, സായികുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. വ്യാപാരിയും അറബിയും തിയറ്ററുകളിലെത്തി ഒരാഴ്ചയ്ക്ക് ശേഷം ഡിസംബര്‍ 23നാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

ആദ്യപേജില്‍

<ul id="pagination-digg"><li class="previous"><a href="/news/16-mammootty-lal-dileep-christmas-movies-3-aid0032.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X