ഒരുങ്ങുന്നത് ഇടിവെട്ട് ചിത്രങ്ങള്‍

By Staff

മമ്മൂട്ടിക്ക് 2008 വിജയ വര്‍ഷമാണ്. കളക്ഷന്‍ റിക്കോര്‍ഡുകള്‍ തിരുത്തിയെഴുതി അണ്ണന്‍ തമ്പി ജൈത്രയാത്ര നടത്തുന്നതിന്റെ ഹരത്തിലാണ് മെഗാ താരം.

ഏറെ കാലത്തിനു ശേഷം എംടിയും ഹരിഹരനും ഒന്നിക്കുന്ന മമ്മൂട്ടി ചിത്രമായ പഴശിരാജ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതു കഴിഞ്ഞ് പത്മകുമാറിന്റെ പരുന്താണ് മമ്മൂട്ടിയ്ക്കു വേണ്ടി ഒരുങ്ങുന്നത്. പരുന്ത് പുരുഷോത്തമന്‍ എന്ന കഥാപാത്രത്തെ വരവേല്‍ക്കാന്‍ താരത്തിന്റെ ആരാധകര്‍ അക്ഷമയോടെയാണ് കാത്തിരിക്കുന്നത്.

സിബി മലയിലിന്റെ അസോസിയേറ്റ് ഡയറക്ടറായ തോമസ് കുട്ടി സംവിധാനം ചെയ്യുന്ന മായാ ബസാറും ഈ വര്‍ഷം ചിത്രീകരണം തുടങ്ങുന്ന മമ്മൂട്ടി ചിത്രമാണ്. തമിഴ് താരം പ്രകാശ് രാജും ഒരു പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

തുറുപ്പു ഗുലാന്റെ വിജയത്തിന് ശേഷം ജോണി ആന്റണിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നത് പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തിനു വേണ്ടിയാണ്. ഈ ചിത്രം ജൂലായ് മാസത്തില്‍ തന്നെ ചിത്രീകരണം തുടങ്ങുമെന്നാണ് കരുതുന്നത്. സിബി തോമസ് ഉദയ കൃഷ്ണ ടീമാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ഹലോ മായാവിയും ഈ വര്‍ഷം ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രമാണ്. ഹലോ, മായാവി എന്നീ ചിത്രങ്ങളിലെ നായക കഥാപാത്രങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ റാഫി മെക്കാര്‍ട്ടിനാണ്. സംവിധാനം ഷാഫി.

മമ്മൂട്ടിയെ നായകനാക്കി കുഞ്ചാക്കോ ബോബന്‍ നിര്‍മ്മിക്കുന്ന പൊലീസ് ചിത്രവും ഈ വര്‍ഷം തന്നെ ചിത്രീകരിക്കും. രൗദ്രത്തിന് ശേഷം രഞ്ജി പണിക്കരും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X