ഒരുങ്ങുന്നത് ഇടിവെട്ട് ചിത്രങ്ങള്‍
കേരളത്തില്‍ മണ്‍സൂണ്‍ തകര്‍ക്കുമ്പോള്‍ മോഹന്‍ലാല്‍ കാര്‍ഗിലിലെ കൊടും തണുപ്പിലായിരിക്കും. മേജര്‍ രവി സംവിധാനം ചെയ്യുന്ന കാര്‍ഗില്‍ എന്ന ചിത്രത്തില്‍ കേണല്‍ മഹാദേവന്‍ എന്ന കഥാപാത്രമായി വേഷം മാറാനാണ് ലാല്‍ കൊടും തണുപ്പിന്റെ കൊടുമുടിയിലേയ്ക്ക് പോകുന്നത്. ജൂണ്‍ അഞ്ചിനാണ് ഈ ചിത്രം തുടങ്ങുന്നത്.
റോഷന്‍ ആന്‍ഡ്രൂസും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാസനോവ. മോഹന്‍ലാലിനെയും പ്രിഥ്വിരാജിനെയും ഒന്നിപ്പിച്ച് ഒരു ചിത്രം ചെയ്യാനൊരുങ്ങുന്നത് ലാല്‍ ജോസാണ്. ഇഖ്‍ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് കസിന്‍സ് എന്നാണ് പേരിട്ടിരിക്കുന്നത്.
അണ്ണന്‍ തമ്പിയുടെ ലഹരിയില്‍ അന്‍വര്‍ റഷീദ് മോഹന്‍ലാലിനെ വെച്ചാണ് അടുത്ത പടം ചെയ്യുന്നത്. മമ്മൂട്ടി, ലാല്‍, മമ്മൂട്ടി, ലാല്‍ എന്ന പാറ്റേണില്‍ മുന്നേറാനാണ് അന്‍വറിന്റെ പദ്ധതിയെന്ന് സംശയിക്കണം.
ജോഷിയുടെ ചെ ഗുവേരയും ഈ വര്‍ഷം ഷൂട്ടിംഗ് തുടങ്ങുന്ന മോഹന്‍ലാല്‍ ചിത്രമാണ്.
അടുത്ത പേജില്‍


Click it and Unblock the Notifications