ഒരുങ്ങുന്നത് ഇടിവെട്ട് ചിത്രങ്ങള്‍
സിദ്ധിഖിന്റെ ബോഡി ഗാര്‍ഡാണ് ദിലീപിന്റെ ഈ വര്‍ഷത്തെ ഇനിയിറങ്ങാനുളള പ്രധാന ചിത്രം. ദിലീപ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. തീയേറ്ററുകളില്‍ ഉത്സവമാകുന്ന ഒരു രസികന്‍ ദിലീപ് ചിത്രത്തിനു വേണ്ടിയുളള കാത്തിരിപ്പിന് മറുപടി കോമഡിത്തമ്പുരാനായ സിദ്ദിഖില്‍ നിന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ദിലീപും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രവും ഈ വര്‍ഷമുണ്ടാകും. പ്രിഥ്വിരാജിന്റെ വളര്‍ച്ച തടയാന്‍ ദിലീപ് തന്റെ സ്വാധീനം ഉപയോഗിക്കുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഈ ചിത്രത്തെ കൗതുകത്തോടെയാണ് സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. റോബിന്‍ഹുഡ് എന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് സച്ചി സേതു ടീമാണ്.
ദിലീപിനെ നായകനാക്കി ഒരു മികച്ച ചിത്രം ഒരുക്കാനുളള ആലോചനയിലാണ് സന്തോഷ് ശിവന്‍. കച്ചവട സിനിമയുടെ വ്യാകരണം മാറ്റിവെച്ച് യാഥാര്‍ത്ഥ്യത്തിലൂന്നിയുളള ഒരു ചിത്രമായിരിക്കും ഇതെന്നാണ് സൂചനകള്‍.
കല്യാണരാമന്‍ എന്ന മെഗാഹിറ്റ് ചിത്രത്തിനുശേഷം ദിലീപും ഷാഫിയും ഒന്നിക്കുന്ന ചിത്രവും ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് കരുതുന്നു. ചെസിനു ശേഷം രാജ് ബാബുവും ഒരു ദിലീപ് ചിത്രത്തിന്റെ പണിപ്പുരയിലാണ്.
ഷാജി കൈലാസിന്റെ വ്യത്യസ്തമായ ഒരു ചിത്രം പ്രിഥ്വിരാജിനെ കാത്തിരിക്കുന്നുണ്ട്. ഇന്‍ എം ജി റോഡ് എന്ന ചിത്രം 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഒരു കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രീകരിക്കുന്നത്. പ്രിഥ്വിയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമായിരിക്കും ഇത്.
മെഗാഹിറ്റുകള്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരത്ഭുതമായി തുടരുമ്പോഴും പുതിയ പ്രോജക്ടുകള്‍ക്ക് മലയാളത്തില്‍ ഒരു കുറവുമില്ലെന്നാണ് യാഥാര്‍ത്ഥ്യം. സിനിമയുടെ വെളളിവെളിച്ചം കണ്ട് പറന്നടുക്കുന്ന എത്ര നിര്‍മ്മാതാക്കള്‍ പൊള്ളലേല്‍ക്കാതെ, ചിറകു കരിയാതെ രക്ഷപെടും എന്ന ചോദ്യത്തിന്, കണ്ടറിയാം എന്നു മാത്രമാണ് മറുപടി. കഥയും തിരക്കഥയും താരങ്ങളുടെ പ്രതിഛായ ലക്ഷ്യമിട്ടാവുമ്പോള്‍ നിര്‍മ്മാതാവിന്റെ അതിജീവനം കണ്ടറിയേണ്ട അത്ഭുതം തന്നെ.
മുന്‍പേജുകളില്‍


Click it and Unblock the Notifications