»   » മാതൃഭൂമി അവാര്‍ഡ് മോഹന്‍ലാല്‍ നടന്‍ കാവ്യ നടി

മാതൃഭൂമി അവാര്‍ഡ് മോഹന്‍ലാല്‍ നടന്‍ കാവ്യ നടി

Posted By:
Subscribe to Filmibeat Malayalam
Mohanla and Kavya Madhavan
മാതൃഭൂമി കല്യാണ്‍ സില്‍ക്‌സ് ചലച്ചിത്ര അവാര്‍ഡുകള്‍ കൊച്ചിയില്‍ പ്രഖ്യാപിച്ചു. പ്രണയം മികച്ച ചിത്രം, നടന്‍ മോഹന്‍ലാല്‍, നടി കാവ്യ മാധവന്‍, സംവിധായകന്‍ രഞ്ജിത്. ഈ അവാര്‍ഡു നിര്‍ണ്ണയത്തിലെ പരമാധികാരികള്‍ പ്രേക്ഷകരാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

കേരളത്തിനകത്തും പുറത്തുമായുള്ള പതിനായിരകണക്കിന് പ്രേക്ഷകരുടെ നിര്‍ദ്ദേശങ്ങളില്‍ നിന്നാണ് ഈ അവാര്‍ഡുകള്‍ പരിഗണിച്ചത്. മറ്റ് അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നത് ഇവര്‍ക്കാണ്. തിരക്കഥ ബോബി സഞ്ജയ് (ട്രാഫിക്ക്), ഗാനരചന ഒ .എന്‍. വി (പ്രണയം), സംഗീത സംവിധാനം എം. ജയചന്ദ്രന്‍ (പ്രണയം), ഗായകന്‍ വിജയ് യേശുദാസ് ഈ പുഴയും സന്ധ്യകളും (ഇന്ത്യന്‍ റുപ്പി), ഗായിക കെ. എസ്. ചിത്ര ചെങ്കതിര്‍ കൈയ്യും വീശി (സ്വപ്ന സഞ്ചാരി), സ്വഭാവ നടന്‍ തിലകന്‍ (ഇന്ത്യന്‍ റുപ്പി), സ്വഭാവ നടി ജയപ്രദ (പ്രണയം), ഛായാഗ്രഹണം സന്തോഷ് ശിവന്‍ (ഉറുമി),

മറ്റ് അവാര്‍ഡുകളും ചലച്ചിത്ര സപര്യപുരസ്‌ക്കാരവും പിന്നീട് പ്രഖ്യാപിക്കും. മാര്‍ച്ച് മൂന്നിന് കൊച്ചി മറ്റൈന്‍െഡ്രൈവില്‍നടക്കുന്ന ആഘോഷപൂര്‍ണ്ണമായ താരോല്‍സവത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പങ്കെടുത്ത പ്രേക്ഷകരില്‍നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 100 പേര്‍ക്ക് അവാര്‍ഡുദാനചടങ്ങില്‍ പങ്കെടുക്കാനുള്ള പാസുകള്‍ നല്‍കും.

English summary
Mathrubhumi Kalyan Silks Film Awards 2012 has been announced. Mohanlal and Kavya Madhavan bagged the Best Actor and Best Actress Awards respectively.'Pranayam' Directed by Blessy won the Best movie award and Renjith selected as the best director award for his film ‘Indian Rupee’. The other Awards Winners are listed below

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X