»   » നമിതക്ക്‌ മുടക്കിയത്‌ മുക്കാല്‍ കോടി

നമിതക്ക്‌ മുടക്കിയത്‌ മുക്കാല്‍ കോടി

Posted By:
Subscribe to Filmibeat Malayalam
Namita
പരിധികളില്ലാത്ത ശരീര പ്രദര്‍ശനത്തിലൂടെ തെന്നിന്ത്യയെ പുളകമണിയിച്ച നമിത ഒടുവില്‍ മലയാളത്തിലും എത്തുകയാണ്‌. പ്രമോദ്‌ പപ്പന്‍ സംവിധാനം ചെയ്യുന്ന ബ്ലാക്ക്‌ സ്‌റ്റാലിയണ്‍ എന്ന ചിത്രത്തിലൂടെയാണ്‌ നമിതയുടെ മലയാളത്തിലെ അരങ്ങേറ്റം. സൂപ്പര്‍ സ്റ്റാറുകള്‍ പോലും കൊതിയ്‌ക്കുന്ന പ്രതിഫലം വാങ്ങിയാണ്‌ നമിത മലയാളിയെ കോരിത്തരിപ്പിയ്‌ക്കാനെത്തുന്നതെന്ന് കൂടി അറിയുക.

യുവതാരങ്ങളില്‍ ശ്രദ്ധേയനായ പൃഥ്വിരാജ്‌ 25 ലക്ഷത്തില്‍ നിന്നും 40 ലക്ഷത്തിലേക്ക്‌ പ്രതിഫലം കുത്തനെ കൂട്ടിയെന്ന വാര്‍ത്തയ്‌ക്ക്‌ വലിയ പ്രാധാന്യം ലഭിയ്‌ക്കുന്ന വേളയില്‍ മുക്കാല്‍ കോടിയോളം മുടക്കിയാണ്‌ നമിതയെ ബ്ലാക്ക്‌ സ്‌റ്റാലിയന്റെ അണിയറക്കാര്‍ ഇവിടെയെത്തിച്ചത്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

മലയാളമൊഴിച്ചുള്ള എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും നടിച്ചു കഴിഞ്ഞ നമിതയുടെ ഏറെ നാളത്തെ ആഗ്രഹം കൂടിയായിരുന്നു മലയാളത്തിലും മുഖം (ശരീരം?)കാണിയ്‌ക്കണമെന്നത്‌. ബ്ലാക്ക്‌ സ്റ്റാലിയണിന്റെ കഥ കേട്ട്‌ ഇഷ്ടപ്പെട്ട നമിതയ്‌ക്ക്‌ നിലവിലുള്ള മാര്‍ക്കറ്റനുസരിച്ചുള്ള പ്രതിഫലമാണ്‌ നല്‍കിയതെന്ന്‌ പ്രമോദ്‌ പപ്പന്‍ പറയുന്നു.

ബ്ലാക്ക്‌ സ്‌റ്റാലിയന്റെ ആദ്യ പകുതിയില്‍ ലോറ സിങ്‌ എന്ന ഒരു ബാര്‍ നര്‍ത്തകിയുടെ വേഷത്തിലാണ്‌ നമിതയുടെ രംഗപ്രവേശം. ചിത്രത്തിന്റെ രണ്ടാംപകുതിയില്‍ ഒരു ഹെല്‍ത്ത്‌ ക്ലബിലെ ഇന്‍സ്‌ട്രക്ടറുടെ വേഷത്തിലും ഈ മാദകസുന്ദരി പ്രത്യക്ഷപ്പെടുന്നു. വന്‍പ്രതിഫലം നല്‍കിയെത്തിച്ച താരത്തിനെ പരമാവധി മുതലാക്കുകയെന്ന ഉദ്ദേശത്തോടെ കാണികളില്‍ ലഹരി പടര്‍ത്തുന്ന റോളുകള്‍ തന്നെയാണ്‌ സംവിധായകന്‍ തിരഞ്ഞെടുത്തതെന്ന്‌ ചുരുക്കം.

ബ്ലാക്ക്‌ സ്റ്റാലിയനെന്ന പേരില്‍ ക്രിമിനലായ പൊലീസായി വിലസുന്ന കലാഭവന്‍ മണി ബാര്‍ ഡാന്‍സറായ ലോറ സിങിനെ ഇഷ്ടപ്പെടുന്നതും സ്റ്റാലിയന്റെ കൈയില്‍ നിന്നും രക്ഷപ്പെട്ട്‌ കേരളത്തിലെത്തുന്ന ലോറ പരസ്യ ചിത്രങ്ങളെടുക്കുന്ന അമീര്‍ ഉസ്‌മാനെ പ്രണയിക്കുന്നതിലൂടെയുമാണ്‌ ബ്ലാക്ക്‌ സ്റ്റാലിയന്റെ കഥ മുന്നോട്ടു പോകുന്നത്‌. തമിഴിലും മലയാളത്തിലും ശ്രദ്ധേയനായ ബാലയാണ്‌ അമീര്‍ ഉസ്‌മാനെ അവതരിപ്പിയ്‌ക്കുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam