»   » തല്ലുകിട്ടിയാലും അനന്യ പിന്നോട്ടില്ല?

തല്ലുകിട്ടിയാലും അനന്യ പിന്നോട്ടില്ല?

Posted By:
Subscribe to Filmibeat Malayalam
Ananya
നിശ്ചയിച്ച വിവാഹത്തെച്ചൊല്ലി അനന്യ വീട്ടുകാരുമായി അകലുകയാണോ? വീട്ടുകാരെ ധിക്കരിച്ച് പ്രതിശ്രുത വരനൊപ്പം ഷോപ്പിങിന് പോകാനിറങ്ങിയ നടിയ്ക്ക് സഹോദരന്റെ കയ്യില്‍ നിന്ന് പൊതിരെ തല്ലുകിട്ടിയെന്നാണ് പുതിയ പരദൂഷണം.

അനന്യയെയും കൂട്ടി ഷോപ്പിങിന് പോകാനായി ആഞ്ജനേയന്‍ വീട്ടിയിലെത്തിയപ്പോഴാണത്രേ കയ്യാങ്കളി നടന്നത്. പ്രതിശ്രുത വരന്‍ വന്നയുടനെ അനന്യ ഷോപ്പിങ് പോകാനായി ഒരുങ്ങിയിറങ്ങിയത്രേ. എന്നാല്‍ മാതാപിതാക്കള്‍ ഇതുതടഞ്ഞുവെന്ന് പറയപ്പെടുന്നു.

അവരുടെ തടസ്സവാദങ്ങളൊന്നും കേള്‍ക്കാതെ പോകാനൊരുങ്ങിയപ്പോഴാണ് അനന്യയുടെ അനുജന്റെ നിയന്ത്രണം വിട്ടത്. ചേച്ചിയുടെ മുഖത്തും കയ്യിലും അനിയന്‍ അടിച്ചെന്നും ശ്രുതിയുണ്ട്. ഇതുകണ്ടു നിന്ന ആഞ്ജനേയന്‍ അനന്യയുടെ സഹോദരനെ തടയാനും ശ്രമിച്ചു. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ ചെറിയ രീതിയില്‍ ഒരു മല്‍പ്പിടിത്തം നടന്നതായും കേള്‍ക്കുന്നു.

സംഭവത്തിന് ശേഷം അനന്യ വീട്ടുതടങ്കലിലായെന്നാണ് പരദൂഷണക്കാര്‍ പറയുന്നത്. ഇക്കാര്യം കൂടി പുറത്തുവന്നതോടെ അനന്യയുടെ വിവാഹം സംബന്ധിച്ച ദുരൂഹതകള്‍ കൂടിയിരിക്കുകയാണ്. ആരെതിര്‍ത്താലും നിശ്ചയിച്ച വിവാഹവുമായി മുന്നോട്ടുപോകാനാണ് അനന്യയുടെ തീരുമാനമെന്നറിയുന്നു. എന്നാല്‍ എന്തുവന്നാലും വിവാഹത്തിന് സമ്മതിയ്ക്കില്ലെന്ന നിലപാടിലാണ് വീട്ടുകാരെന്നും കേള്‍ക്കുന്നുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെ കുഴഞ്ഞുമറഞ്ഞെങ്കിലും അനന്യയുടെ വിവാഹവിശേഷങ്ങളുമായി പ്രമുഖ വനിത വാരിക വിപണിയിലെത്തിക്കഴിഞ്ഞു. അനന്യയ്ക്ക് പുറമെ വിവാഹമുറപ്പിച്ച മറ്റൊരു നടിയായ സംവൃതയുടെയും വിവാഹവിശേഷങ്ങളുമായാണ് വനിതകളുടെ സുഹൃത്തും വഴികാട്ടിയുമായ ഈ വാരികയുടെ വില്‍പന തുടങ്ങിയിരിക്കുന്നത്. മനം പോലെ മാംഗല്യം വാരികയുടെ പരസ്യവാചകം ഇങ്ങനെ!!!

English summary
It is being hinted that Ananya was so madly in love with her already married businessman boyfriend that she would do anything to marry him! It is also being said that Ananya is now under house arrest, and that her parents will not let this union take place under any condition.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam