»   » കമല്‍ഹാസന്റെ രാസലീലയ്ക്ക് രണ്ടാമൂഴം

കമല്‍ഹാസന്റെ രാസലീലയ്ക്ക് രണ്ടാമൂഴം

Posted By:
Subscribe to Filmibeat Malayalam
Rasaleela
വര്‍ഷങ്ങള്‍ക്കുശേഷം രാസലീല പുനര്‍ജനിക്കുമ്പോള്‍ ചിത്രത്തിലെ പാട്ടുകളാവും ആദ്യം പ്രേക്ഷകരുടെ ഉത്കണ്ഠക്ക് വിഷയമാവുക. വയലാര്‍, സലീല്‍ ചൗധരി, യേശുദാസ് ഈ മൂവര്‍സംഘത്തിന്റെ പാട്ടുകളായിരുന്നു സിനിമയുടെ ഹൈലൈറ്റ്.

ആയില്യം പാടത്തെ പെണ്ണേ...മണിയറ...., മനയ്ക്കലെ തത്തേ മറക്കുടതത്തേ ...നിശാസുരഭികള്‍ വസന്തസേനകള്‍ ...ഇന്നും പഴയ തലമുറയുടെ ചുണ്ടില്‍ തത്തികളിക്കുന്ന ഈ പാട്ടുകള്‍ ചിത്രത്തിലുണ്ടാവുമോ എന്നതിനപ്പുറം പുതിയ രാസലീലയുടെ പാട്ടുകളെ കുറിച്ചാവും പ്രേക്ഷകന്റെ ആകാംഷ.

പുതിയ രാസലീലയില്‍ പിന്‍ഗാമികളുടെ കൂടിചേരലാണ് കൗതുകമുണര്‍ത്തുന്നത്. വയലാറിന്റെ മകന്‍ ശരത് ചന്ദ്രവര്‍മ്മ, സലീല്‍ ചൗധരിയുടെ മകന്‍ സഞ്ജയ് ചൌധരി, യേശുദാസിന്റെ മകന്‍ വിജയ് എന്നിവരാണ് പുതിയ സിനിമയുടെ പാട്ടുകളുടെ അണിയറയില്‍.

എന്‍.ശങ്കരന്‍ നായര്‍ കമല്‍ഹാസനേയും ജയസുധയെയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രണയം പ്രമേയമാക്കിയ രാസലീല അന്നത്തെ ഹിറ്റുകളിലൊന്നാണ്. ഗുരുവായൂരില്‍ ചിത്രീകരണമാരംഭിച്ച രാസലീലയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ദര്‍ശനും പ്രതിഷ്ഠയുമാണ്.

നടി ദീപികയുടെ മകനായ ദര്‍ശന്‍ ഇതിനുമുമ്പ് ചില മലയാളചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിശാഖപട്ടണം സ്വദേശിയായ പ്രതിഷ്ഠ മലയാളത്തില്‍ ആദ്യമെത്തുകയാണ്. ഭരതന്റെ ശിഷ്യനായ മജീദ് മാറഞ്ചേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എസ്.ഡി.എം.എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടോണി, കലാശാല ബാബു, നാരായണന്‍കുട്ടി, ബെന്നി, ഹരി, അനൂപ്ചന്ദ്രന്‍, ഊര്‍മ്മിള ഉണ്ണി, മിനി അരുണ്‍, മിനി ജസ്‌റിന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാലികമായ മാറ്റങ്ങളോടെ രാസലീലയ്ക്കു പുതിയ ഭാവം നല്കാന്‍ ശ്രമിക്കുന്ന ചിത്രത്തിന്റെ സംഭാഷണം എഴുതിയിരിക്കുന്നത് ഷിജു ഇളവന്‍കോടാണ്.

English summary
One of the earliest movies of Kamal hasan named ‘Rasaleela’ directed by N. Shankaran Nair is ready to remake .

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam