»   » തിരക്കഥ, സംവിധാനം റാണി മുഖര്‍ജി

തിരക്കഥ, സംവിധാനം റാണി മുഖര്‍ജി

Posted By:
Subscribe to Filmibeat Malayalam
Rani Mukherjee
പല പ്രമുഖ നടിമാരും ഇപ്പോള്‍ ചലച്ചിത്രം സംവിധാനം ചെയ്യുന്നതിലും നിര്‍മ്മിക്കുന്നതിലുമെല്ലാം ഹരം കൊണ്ടുനടക്കുകയാണ്. പലരുടെയും സ്വപ്‌നങ്ങളില്‍ ഒന്നാണുതാനും ഈ പരിപാടികളെല്ലാം. ഇത്തരത്തില്‍ അഭിനയത്തില്‍ നിന്നും വഴിമാറി നിര്‍്മ്മാണത്തിലും സംവിധാനത്തിലും കഴിവുതെളിയിച്ച ഒട്ടേറെ നടിമാര്‍ നമുക്കുണ്ടുതാനും.

ഇക്കൂട്ടത്തിലേയ്ക്ക് കണ്ണുവച്ചാണ് ബോളിവുഡ് താരം റാണി മുഖര്‍ജ്ജി പുതിയ പദ്ധതികള്‍ മെനയുന്നത്. പതിനാലുവര്‍ഷത്തെ അഭിനയ ജീവിതത്തിന് ഇടവേള നല്‍കി ക്യാമറയ്ക്കുപിന്നിലേയ്ക്ക് നീങ്ങുകയാണ് റാണി. സ്വയം തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണവര്‍.

സംവിധാനം ഒരു കലയാണെന്നും പുതിയ ജോലികള്‍ ഏറ്റെടുക്കാന്‍ മനസ്സിനെ പാകപ്പെടുത്തി ക്കഴിഞ്ഞുവെന്നും പറയുന്ന താരം ഉടന്‍ താന്‍ ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് വെളിപ്പെടുത്തുന്നു.

മറ്റു ചില ബോളിവുഡ് നടിമാരെപ്പോലെ സിനിമയ്ക്കു പുറത്തേക്കില്ലെന്നു റാണി മുഖര്‍ജി നേരത്തേ തന്നെ തീര്‍ച്ചപ്പെടുത്തിയിരുന്നു. സംവിധായികയാകുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച നടി പക്ഷേ, ഇതിനെക്കുറിച്ച് കൂടുതല്‍ വിവരം നല്‍കാന്‍ തയ്യാറായിട്ടില്ല.

ബോളിവുഡിലെ താരസുന്ദരിമാര്‍ സിനിമ വിട്ടു മറ്റു തിരക്കുകളിലേക്കു മാറുന്നതിനിടയിലാണ് റാണിയുടെ സംവിധാന മോഹം. ശില്പ ഷെട്ടി, ജൂഹി ചൗള, പ്രീതി സിന്‍ഹ എന്നിവര്‍ ഐ.പി.എല്ലിലേക്ക് തിരിഞ്ഞു.വിവാഹ ശേഷം ലാറാ ദത്ത ഷൂ ഡിസൈനറാകാന്‍ തയ്യാറെടുക്കുന്നു. ഇവരുടെ പാത പിന്തുടരാനില്ലെന്നാണ് റാണിയുടെ ഉറച്ച തീരുമാനം.

English summary
Bollywood acotress Rani Mukherjee revealed that she will direct a movie soon, and she will the script writer also

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam