»   » രതിചേച്ചിയ്ക്ക് 25 പവന്റെ അരഞ്ഞാണം!

രതിചേച്ചിയ്ക്ക് 25 പവന്റെ അരഞ്ഞാണം!

Posted By:
Subscribe to Filmibeat Malayalam
Ratinirvedam
സിനിമ കാണാന്‍ ടിക്കറ്റ് വേണം സിനിമാ ഷൂട്ടിങ് കാണാനോ? അങ്ങനെയൊരു വിശേഷം തന്നെയാണ് രതിനിര്‍വേദത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും ലഭിയ്ക്കുന്നത്.

വന്‍ജനത്തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യദിനങ്ങളില്‍ പൊലീസ് കാവലോടെയാണ് സംവിധായകന്‍ ടികെ രാജീവ് കുമാറാണ്. സിനിമയുടെ സെറ്റില്‍ നിന്നുള്ള പുതിയ വിശേഷം ശ്വേത അവതരിപ്പിയ്ക്കുന്ന രതിചേച്ചി അണിയുന്ന അരഞ്ഞാണത്തെപ്പറ്റിയാണ്.

അഞ്ചും പത്തുമൊന്നുമല്ല ഏതാണ്ട് 25 പവനോളം തൂക്കമുള്ള പൊന്നരഞ്ഞാണമാണ് ശ്വേത സിനിമയില്‍ അണിയുന്നത്. സിനിമയില്‍ ഏറെ പ്രാധാന്യമുള്ള അരഞ്ഞാണം ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത് കുക്കു പരമേശ്വരനാണ്. ആന്റിക് മോഡലില്‍ ഡിസൈന്‍ ചെയ്ത അരഞ്ഞാണമുള്‍പ്പെടെയുള്ള ആഭരണങ്ങള്‍ തയ്യാറാക്കിയത് കേരളത്തിലെ ഒരു പ്രമുഖ ജ്വല്ലറിയാണത്രേ.

പൊന്നരഞ്ഞാണമണിഞ്ഞ് കട്ടിലില്‍ മലര്‍ന്നു കിടക്കുന്ന രതിചേച്ചിയെ പപ്പു പുണരാനൊരുങ്ങുന്ന രംഗങ്ങളൊക്കെ പ്രേക്ഷകരുടെ ചങ്കിടിപ്പ് കൂട്ടുന്ന തരത്തില്‍ തന്നെയാണ് സംവിധായകന്‍ ക്യാമറയിലേക്ക് പകര്‍ത്തിയിരിക്കുന്നത്. ശ്വേത മേനോന്‍ അവതരപ്പിയ്ക്കുന്ന രതിചേച്ചിയെ മോഹിയ്ക്കുന്ന കൗമാരക്കാരന്‍ പയ്യനായി എത്തുന്നത്. ഫാസില്‍ പരിചയപ്പെടുത്തിയ ശ്രീജിത്താണ്.

32 വര്‍ഷം മുമ്പ് പത്മരാജനും ഭരതനും ചേര്‍ന്നൊരുക്കിയ രതിനിര്‍വേദത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് സംവിധായകന്‍ സിനിമ വീണ്ടും നിര്‍മിയ്ക്കുന്നത്.

English summary
The Shweta Menon starrer Rathinirvedam has stirred much intrigue among the movie fans and has a flare of a superstar-starred movie. Mollywood fans seem to be immensely keen about the movie’s release; lets see if it lives up to the expectations of the Malayalam movie lovers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X